നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(22) അല്‍ ഹജ്ജ്
സൂക്തം ഇരുപത്തിയേഴില്‍ 'മനുഷ്യരെ ഹജ്ജിനുവേണ്ടി വിളിക്കുക' എന്ന് പറ ഞ്ഞതില്‍ നിന്നാണ് ഈ സൂറത്തിന് 'ഹജ്ജ്' എന്ന പേര് വന്നിട്ടുള്ളത്. അവതരണം മദീ നയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ സൂറത്തില്‍ മക്കയില്‍ അവതരിച്ച ധാരാളം സൂക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഗ്രന്ഥത്തില്‍ രണ്ട് തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം വരുന്ന ഏക സൂറത്താണ് ഇത്.
അദ്ദിക്ര്‍ അറിയാതെ അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നവരേയും ഗ്രന്ഥത്തില്‍ നിന്നുള്ള ചില സൂക്തങ്ങളുടെ കല്‍പനകള്‍ മാത്രം പിന്‍പറ്റിക്കൊണ്ട് നമസ്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയവ കൊണ്ടുനടക്കുന്നവരേയും ഒരു ചാരത്തുനിന്നുകൊണ്ട് ആരാധിക്കു ന്നവരാണെന്ന് വിമര്‍ശിക്കുകയും അതുവഴി അവര്‍ നരകമാണ് സമ്പാദിക്കുന്നതെന്ന് മു ന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. അല്ലാഹുവിനെക്കൂടാതെ ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ഏറ്റവും ദുഷിച്ച യജമാനനും കൂട്ടുകാരനുമായ പിശാചിനെയാണ് വിളിക്കുന്നതെന്നും അവര്‍ വ്യക്തമായ വഴികേടിലാണെന്നും അത്തരം കാഫിറുകള്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യാത്തവരാണെന്നും പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് നരകത്തീയാലുള്ള വസ്ത്രം മുറിക്കുന്നതാണെന്നും ചുട്ടുപൊള്ളുന്ന വെള്ളം അവരുടെ തലക്കുമേല്‍ ഒഴിക്കപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെത്തൊട്ടും ഭൂമിയി ലെ ആദ്യത്തെ ആരാധനാലയമായ മസ്ജിദുല്‍ ഹറമിനെത്തൊട്ടും മനുഷ്യരെ തടയുന്നവ രെ വേദനാജനകമായ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹുവി ന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ എവിടെയും പിടിവള്ളിയില്ലാതെ ആ കാശത്തുനിന്ന് വീണവനെപ്പോലെയാണെന്നും പറഞ്ഞിട്ടുണ്ട്.
ബലിമൃഗങ്ങളുടെ മാംസവും രക്തവും നാഥനിലേക്ക് എത്തുന്നില്ല, മറിച്ച് ഹൃദയത്തി ലുള്ള ഭയഭക്തിയാണ് അവനിലേക്ക് എത്തുക എന്ന് പറഞ്ഞതിലൂടെ അല്ലാഹു വേഷ- ഭൂഷാദികളിലേക്കല്ല, മറിച്ച് ഹൃദയങ്ങളിലേക്കാണ് നോക്കുന്നത് എന്ന് പഠിപ്പിക്കുന്നു. അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്കും മനസാ-വാചാ-കര്‍മ്മണാ അല്ലാഹു വിന് സമര്‍പ്പിച്ചവര്‍ക്കും സന്തോഷവാര്‍ത്ത അറിയിക്കുന്നു. പ്രവാചകന്മാരെ തള്ളിപ്പറ ഞ്ഞിട്ടുള്ള എക്കാലത്തുമുള്ള നിഷേധികള്‍ക്ക് ദൃഷ്ടികള്‍ക്കല്ല അന്ധത, നെഞ്ചുകള്‍ക്ക കത്തുള്ള ഹൃദയങ്ങള്‍ക്കാണ് അന്ധത എന്ന് പറഞ്ഞുകൊണ്ട് പ്രവാചകനേയും വിശ്വാ സികളേയും സമാധാനിപ്പിക്കുന്നു. ഗ്രന്ഥത്തിലെ സൂക്തങ്ങളെ പരാജയപ്പെടുത്താന്‍ ഓ ടിനടക്കുന്നവരാണ് നരകത്തിന്‍റെ വിറകുകളെന്ന് പഠിപ്പിക്കുന്നു. പ്രവാചകന്മാര്‍ എന്തെ ങ്കിലും പറയാന്‍ ഉദ്ദേശിക്കുമ്പോള്‍ പിശാച് അതില്‍ ഇടപെടുമെന്നും എന്നാല്‍ പിശാച് ഇട്ടുകൊടുത്തത് അല്ലാഹു മായ്ച്ചുകളഞ്ഞ് തന്‍റെ സൂക്തങ്ങളെ തത്വാധിഷ്ഠിതമാക്കുമെ ന്നും പിശാച് ഇട്ടുകൊടുക്കുന്നത് കപടവിശ്വാസികള്‍ക്കും മനസ്സില്‍ രോഗമുള്ള സംശ യാലുക്കള്‍ക്കും ഒരു പരീക്ഷണമാകുന്നതിന് വേണ്ടിയാണ് അങ്ങനെ സംഭവിപ്പിക്കുന്ന തെന്നും പഠിപ്പിക്കുന്നു. എന്നാല്‍ സത്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയായവരെ നാഥന്‍ സന്മാര്‍ഗത്തിലേക്ക് നയിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
അദ്ദിക്ര്‍ വിശദീകരിക്കുന്ന വിശ്വാസികളോട് കാഫിറുകള്‍ക്ക് തീരാത്ത പക ഉണ്ടാ യിരിക്കുമെന്ന് ത്രികാലജ്ഞാനിയായ നാഥന്‍ ഗ്രന്ഥത്തില്‍ നേരത്തെതന്നെ രേഖപ്പെടു ത്തിയിട്ടുള്ളതാണ്. ആ ബോധത്തില്‍ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് വേണ്ടി ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നതിനും പ്രവാചകന്‍റെ ജീവിതം ജനങ്ങള്‍ക്ക് സാക്ഷ്യ പ്പെടുത്തുന്നതിനും വിശ്വാസികളെ തെരഞ്ഞെടുത്തിരിക്കുകയാണ്. അപ്പോള്‍ സഹായിയും യജമാനനുമായ നാഥനെ മുറുകെപ്പിടിച്ചുകൊണ്ട് വിശ്വാസികള്‍ മുന്നോട്ട് ഗമിക്കണമെ ന്ന് പറഞ്ഞുകൊണ്ട് 78 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.