(അല്‍ ഹജ്ജ്) 22 : 1
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ

ഓ മനുഷ്യരേ! നിങ്ങള്‍ നിങ്ങളുടെ ഉടമയായ നാഥനെ സൂക്ഷിക്കുവീന്‍, നിശ്ചയം ആ അന്ത്യമണിക്കൂറിന്‍റെ വിറയല്‍ ഒരുവമ്പിച്ച സംഭവം തന്നെയാണ്.

അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിക്കാനാണ് മൊത്തം മനുഷ്യരെ വിളിച്ച് പ്രപഞ്ചനാഥന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മ നുഷ്യരെ സ്രഷ്ടാവിന്‍റെ ഈ വിളി കേള്‍പ്പിക്കേണ്ടത് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നവരുടെ ബാധ്യതയാണ്. അത് ചെയ്യാത്തവര്‍ തന്നെയാണ് കാഫി റുകള്‍. അതുകൊണ്ട് നാഥന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികള്‍ നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് എത്തിച്ചുകൊടു ത്തുകൊണ്ട് നാഥന്‍റെ വിളി അവരെ കേള്‍പ്പിക്കുന്നതാണ്. 99: 1-3 സൂക്തങ്ങളില്‍, ഭൂമി അതിന്‍റെ പ്രകമ്പനത്തോടുകൂടി വിറപ്പിക്കപ്പെടുമ്പോള്‍; ഭൂമി അ തിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും ചെയ്യുമ്പോള്‍; അവള്‍ക്ക് എന്തുപറ്റി എന്ന് മനുഷ്യന്‍ ചോദിക്കുകയും ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. ലോകത്തിന്‍റെ അ വസാനമായ അന്ത്യമണിക്കൂറിന്‍റെ പ്രകമ്പനം കാഫിറുകള്‍ക്ക് സഹിക്കാന്‍ കഴിയാത്തത് തന്നെയായിരിക്കുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കു ന്നത്. 4: 1; 8: 22; 21: 97, 101-103 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!