( അല്‍ ഹജ്ജ് ) 22 : 13

يَدْعُو لَمَنْ ضَرُّهُ أَقْرَبُ مِنْ نَفْعِهِ ۚ لَبِئْسَ الْمَوْلَىٰ وَلَبِئْسَ الْعَشِيرُ

ഏതൊരുവന്‍റെ ഉപദ്രവമാണോ അവന്‍റെ ഉപകാരത്തേക്കാള്‍ അടുത്തുള്ളത്, അങ്ങ നെയുള്ളവനെയാണ് അവര്‍ വിളിക്കുന്നത്, എത്ര ദുഷിച്ച യജമാനന്‍! എത്ര ദുഷിച്ച കൂട്ടുകാരന്‍!

പിശാചിനെക്കുറിച്ചാണ് സൂക്തത്തില്‍ 'എത്ര ദുഷിച്ച യജമാനന്‍! എത്ര ദുഷിച്ച കൂ ട്ടുകാരന്‍!' എന്ന് പറഞ്ഞിട്ടുള്ളത്. പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല, അപ്പോള്‍ അല്ലാ ഹുവിനെക്കുറിച്ച് നിങ്ങള്‍ ജനങ്ങളോട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് അല്ലാഹുവിലേക്ക് അടുപ്പിക്കു ന്നതിന് വേണ്ടി ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും വിളിക്കുന്നതും. അതുവഴി അ വര്‍ ശപിക്കപ്പെട്ട പിശാചിനെയാണ് വിളിക്കുന്നതെന്ന് 4: 117 ല്‍ അവര്‍ വായിച്ചിട്ടുള്ളതാ ണ്. വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന ഇവരിലെ നേതാക്ക ളുടെയും അനുയായികളുടെയും മേല്‍ തന്നെയാണ് അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ളതും, അവര്‍ക്കുവേണ്ടിത്തന്നെയാണ് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളതും എന്ന് 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ കണ്ട, കേട്ട, തൊട്ട, വാ യിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷിനിന്ന് കൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 39; 18: 101-106; 21: 100 വിശദീകരണം നോക്കുക.