إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئِينَ وَالنَّصَارَىٰ وَالْمَجُوسَ وَالَّذِينَ أَشْرَكُوا إِنَّ اللَّهَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ شَهِيدٌ
നിശ്ചയം വിശ്വാസികളായവര്‍, ജൂതന്മാരായവര്, സാബിമതക്കാര്, ക്രിസ്ത്യാ നികള്‍, അഗ്നിയാരാധാകര്, അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരായവര്‍ തുടങ്ങിയവര്‍ക്കിടയില്‍ നിശ്ചയം അല്ലാഹു വിധിദിവസം തീരുമാനം കല്‍പ്പിക്കുന്നതാണ്, നിശ്ചയം അല്ലാഹു എല്ലാഓരോ കാര്യത്തിനും സാക്ഷിയാണ്.
ഇന്ന് അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ അല്ലാഹു വിന്റെ ഏകത്വത്തെ പരിചയപ്പെടുത്തുന്ന അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ചു കൊണ്ട് വിവിധ സംഘടനകളും വിഭാഗക്കാരുമായിത്തിരിഞ്ഞ് പരസ്പരം പോരടിക്കു ന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. ജനങ്ങളില്‍ അധികപേരും അല്ലാഹു വിനെക്കൊണ്ട് പങ്കുചേര്‍ത്തുകൊണ്ടല്ലാതെ വിശ്വസിക്കുകയില്ല എന്ന് 12: 106 ല്‍ പറ ഞ്ഞിട്ടുണ്ട്. ഇന്ന് മൊത്തം ലോകര്‍ക്കുള്ള ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. അപ്പോള്‍ ഗ്രന്ഥം ലഭിച്ചിട്ട് അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് എതിരായി ഗ്രന്ഥം സാക്ഷിനില്‍ക്കുകയും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. ഒരാളെ നരകത്തിലിടാന്‍ ന്യായം ലഭിക്കുന്നതിന് വേണ്ടി യാണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് എന്ന് 36: 70 ല്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥം വന്നുകിട്ടിയി ട്ട് അതിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താ ന് നല്‍കാതിരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ മരണസമയത്ത്, നിശ്ചയം അവര്‍ കാ ഫിറുകള്‍ തന്നെയായിരുന്നു എന്ന് ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുമെന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. 2: 62, 113; 17: 13-15 വിശദീകരണം നോക്കുക.