( അല്‍ ഹജ്ജ് ) 22 : 16
وَكَذَٰلِكَ أَنْزَلْنَاهُ آيَاتٍ بَيِّنَاتٍ وَأَنَّ اللَّهَ يَهْدِي مَنْ يُرِيدُ
അപ്രകാരം നാം അവന് വ്യക്തമായ സൂക്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്, നിശ്ച യം അല്ലാഹു അവന് ഉദ്ദേശിക്കുന്നവരെ സന്മാര്ഗ്ഗത്തിലേക്ക് നയിക്കുന്നു.
നിഷ്പക്ഷവാനായ നാഥനില്‍ നിന്നുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 10: 100, 108 സൂക്ത ങ്ങളില്‍ വിവരിച്ച പ്രകാരം അതിനെ സത്യപ്പെടുത്താത്ത ഒരാളും തന്നെ വിശ്വാസിയാവു കയില്ല. 15: 87; 25: 29, 33-34 വിശദീകരണം നോക്കുക.