( അല്‍ ഹജ്ജ് ) 22 : 23

إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِنْ ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ

നിശ്ചയം അല്ലാഹു വിശ്വാസികളായവരേയും സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുന്ന വരേയും താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോ പ്പുകളില്‍ പ്രവേശിപ്പിക്കും, അതില്‍ അവരെ സ്വര്‍ണ്ണത്താലും മുത്തുകളാലുമു ള്ള വളകള്‍ അണിയിക്കുന്നതുമാണ്, അതില്‍ അവരുടെ വസ്ത്രം പട്ടുമായി രിക്കും.

76: 21 ല്‍, സ്വര്‍ണക്കസവുകളോടുകൂടിയ നേര്‍ത്ത പട്ടുകളും പച്ചപ്പട്ടാടകളും അടങ്ങി യ മേത്തരം വസ്ത്രങ്ങള്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഉണ്ടായിരിക്കും, വെള്ളസ്വര്‍ണത്താലു ള്ള വളകള്‍ അണിയിക്കപ്പെടുകയും ചെയ്യും, അവരെ അവരുടെ നാഥന്‍ പരിശുദ്ധമായ പാനീയങ്ങള്‍ കുടിപ്പിക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 25; 18: 31; 98: 7-8 വിശദീകരണം നോക്കുക.