( അല്‍ ഹജ്ജ് ) 22 : 24
وَهُدُوا إِلَى الطَّيِّبِ مِنَ الْقَوْلِ وَهُدُوا إِلَىٰ صِرَاطِ الْحَمِيدِ
വാക്കുകളില്‍ നിന്ന് പരിശുദ്ധമായതിലേക്ക് അവര്‍ മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടു, സ്തുത്യര്‍ഹനായവന്‍റെ മാര്‍ഗത്തിലേക്ക് അവര്‍ മാര്‍ഗദര്‍ശനം ചെയ്യപ്പെടുക യും ചെയ്തു.
'വാക്കുകളില്‍ നിന്ന് പരിശുദ്ധമായതുകൊണ്ടും സ്തുത്യര്‍ഹനായവന്‍റെ മാര്‍ഗ്ഗം' കൊ ണ്ടും ഉദ്ദേശിക്കുന്നത് അദ്ദിക്ര്‍ തന്നെയാണ്. അഥവാ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവി ക്കുന്നവര്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവരാണ്. 3: 101-102; 4: 174-175; 6: 153 വിശദീകരണം നോക്കുക.