( അല്‍ ഹജ്ജ് ) 22 : 27

وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ

തീര്‍ത്ഥാടനം കൊണ്ട് ജനങ്ങളില്‍ വിളമ്പരം ചെയ്യുകയും ചെയ്യുക, കാല്‍നട യായും മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളില്‍ സവാരി ചെയ്തുകൊണ്ടും അവര്‍ എല്ലാ ദൂരദിക്കുകളില്‍ നിന്നും നിന്‍റെ അടുത്തേക്ക് വരുന്നതാണ്. 

'മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളില്‍ സവാരി ചെയ്തുകൊണ്ട്' എന്ന് പറഞ്ഞതില്‍ നിന്ന് ഹജ്ജിന് പോകുന്നതിന് മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളെ തെരഞ്ഞെടുക്കണമെന്നല്ല ആ ശയം. മറിച്ച് വിദൂര ദിക്കുകളില്‍ നിന്ന് ഒട്ടകങ്ങളുടെ മുകളില്‍ സവാരി ചെയ്ത് വരുന്നതു കാരണം ഒട്ടകങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും വേണ്ടത്ര ലഭിക്കാത്തതിനാല്‍ അവ ക്ഷീ ണിച്ച് മെലിഞ്ഞൊട്ടിയതായി മാറും എന്നാണ്.

അന്ന് ഇബ്റാഹീം നബി ഹജ്ജിനുവേണ്ടി വിളിക്കുമ്പോള്‍ മനുഷ്യര്‍ ആരും തന്നെ അവിടെ ഹാജറുണ്ടായിരുന്നില്ല. എന്നാല്‍ പ്രസ്തുത വിളി മണ്ണിലൂടെ സ്പന്ദിപ്പിച്ച് ലോ കത്തിന്‍റെ നാനാഭാഗങ്ങളിലേക്കും എത്തിച്ചത് പ്രപഞ്ചനാഥനായ അല്ലാഹുവാണ്. ഇബ് റാഹീമിന്‍റെ വിളി അല്ലാഹുവിന്‍റെ വിളിയായിട്ടാണ് പരിഗണിക്കുന്നത്. അതാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ വ്യാപൃതമാകുമ്പോള്‍ 'ലബ്ബൈക്കല്ലാഹുമ്മ ല ബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്കലക്ക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക്ക, വല്‍ മുല്‍ക്ക, ലാ ശരീക്കലക്ക്' (നിന്‍റെ വിളിക്കിതാ അല്ലാഹുവേ ഞാന്‍ ഉത്തരം നല്‍കി വന്നി രിക്കുന്നു, നിന്‍റെ വിളിക്കിതാ ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് യാതൊരു പ ങ്കുകാരുമില്ല, നിന്‍റെ വിളിക്കിതാ ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു, നിശ്ചയം നിനക്കാണ് സ്തുതി, എല്ലാ അനുഗ്രഹങ്ങളും രാജാധിപത്യവും നിനക്കാണ്, നിനക്ക് യാതൊരു പങ്കു കാരുമില്ല) എന്ന് പ്രഖ്യാപിക്കുന്നതിന്‍റെ പൊരുള്‍.