( അല്‍ ഹജ്ജ് ) 22 : 31

حُنَفَاءَ لِلَّهِ غَيْرَ مُشْرِكِينَ بِهِ ۚ وَمَنْ يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ

നേരെച്ചൊവ്വെ അല്ലാഹുവിന് വേണ്ടി നിലകൊള്ളുക, അവനെക്കൊണ്ട് യാ തൊന്നിനെയും പങ്കുചേര്‍ക്കാതെ; അല്ലാഹുവിനെക്കൊണ്ട് വല്ലവനും പങ്കുചേ ര്‍ക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍ ആകാശത്തുനിന്ന് വീണവനെപ്പോലെ യാണ്; അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചികൊണ്ടുപോകുന്നു, അല്ലെങ്കില്‍ കാറ്റിനാല്‍ നയിച്ച് ഏതെങ്കിലും അഗാധഗര്‍ത്തത്തില്‍ തള്ളിയിടപ്പെടുന്നു.

അതായത്, ആകാശത്തുനിന്ന് വീണാല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുകയില്ല എന്ന തുപോലെ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യസ്ഥാനമായ സ്വര്‍ഗ്ഗത്തിലുള്ള ഇല്ലിയ്യീനില്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്ന് കൊടുക്കപ്പെടുകയില്ല എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. അഥവാ ശിര്‍ക്ക് ചെയ്താല്‍ എല്ലാ പ്രവര്‍ത്തനങ്ങളും പാഴായിപ്പോയി എ ന്നര്‍ത്ഥം. 2: 113; 4: 48; 7: 40; 12: 106 വിശദീകരണം നോക്കുക.