( അല്‍ ഹജ്ജ് ) 22 : 30

ذَٰلِكَ وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ ۗ وَأُحِلَّتْ لَكُمُ الْأَنْعَامُ إِلَّا مَا يُتْلَىٰ عَلَيْكُمْ ۖ فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ

അതായത് അല്ലാഹു പവിത്രമാക്കിയതിനെ വല്ലവനും മാനിക്കുന്നുവെങ്കില്‍ അപ്പോള്‍ അതാണ് അവന് തന്‍റെ നാഥന്‍റെ പക്കല്‍ ഉത്തമമായിട്ടുള്ളത്, നിങ്ങളു ടെമേല്‍ വിശദീകരിച്ചുതന്നിട്ടുള്ളത് ഒഴികെയുള്ള കന്നുകാലികളെയെല്ലാം നി ങ്ങള്‍ക്ക് അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നു, അപ്പോള്‍ നിങ്ങള്‍ വിഗ്രഹ ങ്ങളാകുന്ന മാലിന്യങ്ങളെ വെടിയുക, വ്യാജവാക്കുകളെയും വെടിയുക.

 വിധിദിവസത്തെ കണ്ടുകൊണ്ട് ഇവിടെ ജീവിക്കുന്ന വിശ്വാസികള്‍ അവരവരുടെ പിരടികളില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ എല്ലാ വാക്കുകളും പ്രവൃത്തികളും രേഖപ്പെ ടുത്തുന്നുണ്ട് എന്നും വിധിദിവസം അത് അവര്‍ ഒറ്റക്കൊറ്റക്ക് വായിച്ച് തങ്ങളുടെ വിചാ രണ നടത്തേണ്ടിവരികയും ചെയ്യും എന്ന ബോധത്തില്‍ ഇവിടെ ജീവിക്കുന്നവരായിരി ക്കും. അതിനാല്‍ അവര്‍ പരലോകത്ത് വായിക്കാന്‍ പറ്റാത്തതും അദ്ദിക്റിന് വിരുദ്ധമായ തുമായ ഒരു വാക്കും പറയുകയോ എന്തെങ്കിലും ചിന്തിക്കുകയോ ഇല്ല. 98: 2-3 ല്‍ പറ ഞ്ഞ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാകാത്ത ഒരാളില്‍ നിന്നും പ്രവര്‍ത്തനങ്ങളൊന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, അവര്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരും നരകക്കുണ്ഠത്തി ല്‍ കുത്തിനിറക്കപ്പെടാനുള്ളവരുമാണെന്ന് 7: 179; 15: 44; 48: 6; 98: 6 സൂക്തങ്ങളില്‍ പറ ഞ്ഞിട്ടുണ്ട്. 5: 3; 17: 13-15; 18: 49 വിശദീകരണം നോക്കുക.