( അല്‍ ഹജ്ജ് ) 22 : 36

وَالْبُدْنَ جَعَلْنَاهَا لَكُمْ مِنْ شَعَائِرِ اللَّهِ لَكُمْ فِيهَا خَيْرٌ ۖ فَاذْكُرُوا اسْمَ اللَّهِ عَلَيْهَا صَوَافَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَاهَا لَكُمْ لَعَلَّكُمْ تَشْكُرُونَ

ബലി ഒട്ടകങ്ങളേയും, നാം നിങ്ങള്‍ക്ക് അവയെ അല്ലാഹുവിന്‍റെ ചിഹ്നങ്ങളി ല്‍ പെട്ടതാക്കിയിരിക്കുന്നു, അവയില്‍ നിങ്ങള്‍ക്ക് നന്മയുണ്ട്, അപ്പോള്‍ നിങ്ങ ള്‍ അവ നില്‍ക്കുന്ന അവസ്ഥയില്‍ അവയില്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കു ക, അങ്ങനെ അവ വീണാല്‍ അതില്‍ നിന്നും നിങ്ങള്‍ ഭക്ഷിക്കുക, ആവശ്യ ക്കാരില്‍ നിന്നുള്ള ചോദിക്കുന്നവരേയും ചോദിക്കാത്തവരേയും ഭക്ഷിപ്പിക്കുക യും ചെയ്യുക, അപ്രകാരം നാം നിങ്ങള്‍ക്ക് അവയെ വിധേയമാക്കിത്തന്നിരി ക്കുന്നു, നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നവരാവുന്നതിന് വേണ്ടി.

'അവ നില്‍ക്കുന്ന അവസ്ഥയില്‍ അവയില്‍ നാഥന്‍റെ നാമം സ്മരിക്കുക' എന്നതി ന്‍റെ വിവക്ഷ ഒട്ടകത്തെ നില്‍ക്കുന്ന അവസ്ഥയിലാണ് കഴുത്തിന് വെട്ടി അറുക്കുന്നത് എ ന്നാണ്. ആവശ്യക്കാരില്‍ നിന്നുള്ള ചോദിക്കുന്നവര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ബ ലിമാംസം ചോദിച്ചുവരുന്ന ദരിദ്രരും, ചോദിക്കാത്തവര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ബലിമാംസം ആവശ്യപ്പെട്ട് വരാത്തവരും എന്നാല്‍ കൊടുത്താല്‍ സ്വീകരിക്കുന്നതുമാ യ ആളുകളാണ്. 22: 28 വിശദീകരണം നോക്കുക.