( അല് ഹജ്ജ് ) 22 : 35
الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَالصَّابِرِينَ عَلَىٰ مَا أَصَابَهُمْ وَالْمُقِيمِي الصَّلَاةِ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ
അല്ലാഹുവിനെക്കുറിച്ച് ഓര്മ്മപ്പെടുത്തപ്പെട്ടാല് തങ്ങളുടെ ഹൃദയങ്ങള് പ്ര കമ്പിതരാകുന്നവരും തങ്ങളെ ബാധിച്ച ആപത്തുകളെ ക്ഷമാപൂര്വം തരണം ചെയ്യുന്നവരും നമസ്കാരം മുറപ്രകാരം നിര്വഹിക്കുന്നവരും നാം അവര്ക്ക് നല്കിയിട്ടുള്ളതില് നിന്ന് ചെലവഴിച്ചു കൊണ്ടിരിക്കുന്നവരുമാണവര്.
വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവി ക്കുന്ന വിശ്വാസി സ്വീകരിക്കേണ്ട പ്രാര്ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല് വിവരിച്ചിട്ടുണ്ട്. 2: 2-5; 8: 2-4; 9: 112 വിശദീകരണം നോക്കുക.