(അല്‍ ഹജ്ജ്) 22 : 37
لَنْ يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَٰكِنْ يَنَالُهُ التَّقْوَىٰ مِنْكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ ۗ وَبَشِّرِ الْمُحْسِنِينَ

അവയുടെ മാംസമോ അവയുടെ രക്തമോ അല്ലാഹുവിലേക്ക് എത്തുകയില്ല തന്നെ, എന്നാല്‍ നിങ്ങളിലുള്ള ഭയഭക്തിയാണ് അല്ലാഹുവിലേക്കെത്തുക, അപ്രകാരം നാം അവയെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു, നിങ്ങളെ സന്മാര്‍ഗ്ഗത്തിലാക്കിയതിന് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിനു വേണ്ടി, അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുകയും ചെയ്യുക.

'അവയുടെ മാംസമോ അവയുടെ രക്തമോ അല്ലാഹുവിലേക്ക് എത്തുകയില്ല' എന്ന് പറഞ്ഞതില്‍ നിന്നും കൂടുതല്‍ മാംസവും രക്തവുമുള്ള വലിയ ബ ലിമൃഗങ്ങളെ അറുക്കുന്നതിലല്ല പുണ്യം, മറിച്ച് കഴുത്തില്‍ കത്തിവെക്കാന്‍ മടിക്കുന്ന വിധത്തിലുള്ളതും ഓരോ പ്രദേശത്തുകാരും ഏതൊരു മൃഗ  ത്തിന്‍റെ മാംസമാണോ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്, അത്തരം മൃഗത്തെയാണ് ബലിയറുക്കേണ്ടത് എന്നുമാണ്. അതുകൊണ്ട് പോത്ത്, കാള തു ടങ്ങിയ മൃഗങ്ങളെ ബലിയറുക്കുന്നതിനെക്കാള്‍ ഉത്തമം ആടിനെ ബലിയറുക്കലാണ്. മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്ന് 53: 39 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ കടമ നിര്‍വ്വഹിക്കുന്നതിനും ആളുകളെ ബോധിപ്പിക്കുന്നതിനും വേണ്ടി ചര്യാപരമായും കുടുംബമഹത്വം സംരക്ഷിക്കുന്ന തിന്‍റെ ഭാഗമായിക്കൊണ്ടുമെല്ലാം ജാഢ പ്രകടിപ്പിച്ചുകൊണ്ട് ബലിയറുക്കുന്നത് സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, നാഥനെ ആത്മാവുകൊണ്ട് വാ ഴ്ത്തുകയും കീര്‍ത്തനം നടത്തുകയും ചെയ്യുന്ന ജീവിയെ കൊന്നതിനുള്ള ശിക്ഷ ലഭിക്കാന്‍ കാരണമാകുന്നതാണ്. നാഥനെമാത്രം ബോധിപ്പിക്കുന്ന തിന് വേണ്ടി പ്രവാചകന്‍ ഇബ്റാഹീം മകന്‍ ഇസ്മാഈലിനെ ബലിയറുക്കാന്‍ തയ്യാറായതിനെ അനുസ്മരിച്ചുകൊണ്ട് നാഥന്‍റെ ഏത് കല്‍പ്പനയും സ്വീകരി ക്കാന്‍ ഞാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കലായിരിക്കണം ബലിയറുക്കുന്നതിന്‍റെ ലക്ഷ്യം. അങ്ങനെയുള്ളവരാണ് നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ലോകത്തെവിടെയുമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള, സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായ അദ്ദിക്റിനെ സത്യപ്പെടുത്താതെ ജീവിക്കുന്നതിനാല്‍ അവരില്‍ നിന്നുള്ള ഓരോരുത്തരുടെയും മരണസമയത്ത് നാഥന്‍ 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 58-59 സൂക്ത ങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാനും നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്‍മം, ബലി തുടങ്ങിയവ സ്വീകരിക്കപ്പെടാനും 2: 186 ല്‍ രണ്ട് ഉപാധികള്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ബലി അര്‍പ്പിക്കലില്ല. ആത്മാവുകൊണ്ട് കീര്‍ത്തനവും നമസ്കാരവും നിര്‍ വഹിക്കുന്ന ജീവികളെ ബലിയര്‍പ്പിക്കുന്നതിന് പകരം അവയെ വളര്‍ത്തലും വളര്‍ത്താന്‍ വേണ്ടി പ്രേരിപ്പിക്കലും മറ്റുള്ളവര്‍ വളര്‍ത്തുന്നതിനുവേണ്ടി അവരെ സഹായിക്കലുമാണ് സല്‍ക്കര്‍മ്മം. 9: 100; 10: 50-52; 18: 103 -105; 37: 100-105 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!