അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചുനോക്കിയിട്ടില്ലേ? അപ്പോള്‍ അവര്‍ക്ക് ചിന്തിക്കാനുള്ള ഹൃദയങ്ങളില്ലേ? അല്ലെങ്കില്‍ കേള്‍ക്കാനുള്ള കാതുകളില്ലേ? അ പ്പോള്‍ നിശ്ചയം അവരുടെ കാഴ്ചകള്‍ക്കല്ല അന്ധത, എന്നാല്‍ നെഞ്ചുകള്‍ക്കുള്ളിലുള്ള ഹൃദയങ്ങള്‍ക്കാണ് അന്ധത.
കാഴ്ചയിലും കേള്‍വിയിലും ഹൃദയം പങ്കെടുക്കുന്നുണ്ട്. ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും അശുദ്ധരക്തം ഹൃദയത്തിലേക്കും ഹൃദയത്തില്‍ നി ന്ന് ശുദ്ധരക്തം എല്ലാ ഭാഗങ്ങളിലേക്കും പ്രവഹിക്കുന്നതിനാല്‍ ശരീരത്തിന്‍റെ എല്ലാഭാഗങ്ങളുമായി ഹൃദയത്തിന് ബന്ധമുണ്ട്. അപ്പോള്‍ കേള്‍വിയിലും കാഴ്ചയിലും ചിന്തയിലുമെല്ലാം ഹൃദയം പങ്കെടുക്കണമെന്നാണ് അല്ലാഹു ആവശ്യപ്പെടുന്നത്. 7: 179 ല്‍, നിശ്ചയം ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നി ന്നും അധികപേരെക്കൊണ്ടും നരകക്കുണ്ഠം നാം കുത്തിനിറക്കുകതന്നെ ചെയ്യും; അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അതുകൊണ്ട് അവര്‍ ജീവിതലക്ഷ്യം ഗ്രഹി ക്കുകയില്ല; അവര്‍ക്ക് കണ്ണുകളുണ്ട്, അതുകൊണ്ട് അവര്‍ ഉള്‍ക്കാഴ്ച കാണുകയില്ല; അവര്‍ക്ക് ചെവികളുണ്ട്, അതുകൊണ്ട് അവര്‍ അത് കേള്‍ക്കുന്നവരാ വുകയില്ല; അക്കൂട്ടര്‍ കന്നുകാലികളെപ്പോലെയാണ് -അല്ല, അവര്‍ അവയെക്കാള്‍ ഏറ്റവും വഴിപിഴച്ചിരിക്കുന്നു; അക്കൂട്ടര്‍, അവര്‍ തന്നെയാണ് പ്രജ്ഞയ റ്റവര്‍ എന്ന് പറഞ്ഞിട്ടുണ്ട്.
എല്ലാഓരോ കാര്യവും മനസ്സിലാക്കിയതിന്ശേഷം അദ്ദിക്റിനെ മൂടിവെച്ച കപടവിശ്വാസികളുടെ ഹൃദയങ്ങള്‍ക്കും കാതുകള്‍ക്കും അല്ലാഹു മൂടിയി ട്ടിരിക്കുന്നതിനാല്‍ അവര്‍ കേട്ടാല്‍ തന്നെ അവര്‍ക്ക് അത് ഉപകാരപ്പെടുകയില്ല എന്ന് 6: 25-26; 17: 45-46 സൂക്തങ്ങളിലും; അവര്‍ അക്രമികളും ഭ്രാന്തന്മാ രുമാണെന്ന് 7: 40-41; 18: 57; 32: 22 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 2: 6-7, 18, 170-171; 16: 106; 63: 3-4 വിശദീകരണം നോക്കുക.