( അല്‍ ഹജ്ജ് ) 22 : 45

فَكَأَيِّنْ مِنْ قَرْيَةٍ أَهْلَكْنَاهَا وَهِيَ ظَالِمَةٌ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُعَطَّلَةٍ وَقَصْرٍ مَشِيدٍ

അപ്പോള്‍ എത്രയെത്ര നാട്ടുകാരെയാണ് അവര്‍ അക്രമികളായപ്പോള്‍ നാം ന ശിപ്പിച്ചിട്ടുള്ളത്! അതാ അതിന്‍റെ മേല്‍പുരകളോടെ വീണടിഞ്ഞുകിടക്കുന്നു, എത്രയെത്ര കിണറുകളാണ് നികത്തപ്പെട്ടത്! എത്രയെത്ര കൊട്ടാരങ്ങളാണ് ഉ പയോഗശൂന്യമായതും! 

എക്കാലത്തും പ്രവാചകന്മാരുടെ ജനത ഗ്രന്ഥം പിന്‍പറ്റാതിരിക്കുകയും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് ലോകര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തുകൊണ്ട് അക്രമികളും ഭ്രാന്തന്മാരും തെമ്മാടികളുമാകുമ്പോഴാണ് അവര്‍ നശിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് 6: 47; 7: 84; 46: 35 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 258- 259; 6: 133; 11: 101 വിശദീകരണം നോക്കുക.