( അല്‍ ഹജ്ജ് ) 22 : 48
وَكَأَيِّنْ مِنْ قَرْيَةٍ أَمْلَيْتُ لَهَا وَهِيَ ظَالِمَةٌ ثُمَّ أَخَذْتُهَا وَإِلَيَّ الْمَصِيرُ
അക്രമികളായ എത്രയെത്ര നാടുകള്‍ക്കാണ് ഞാന്‍ സാവകാശം നല്‍കിയത്. പിന്നെ ഞാന്‍ അവരെ പിടികൂടി, അവരുടെയെല്ലാം മടക്കം എന്നിലേക്ക് ത ന്നെയുമാകുന്നു.
43: 33-35 ല്‍, മനുഷ്യരെല്ലാം ഒറ്റ സമുദായമാകുമായിരുന്നില്ലെങ്കില്‍ നിഷ്പക്ഷവാനെ നിഷേധിക്കുന്നവര്‍ക്ക് അവരുടെ വീടുകളുടെ മച്ചുകളും അതിലേക്ക് കയറിപ്പോകാനുള്ള കോണിപ്പടികളും നാം വെള്ളിയാലുള്ളതാക്കുമായിരുന്നു. അവരുടെ വീടുകളുടെ വാതി ലുകളും അവര്‍ക്ക് ചാരിക്കിടക്കാനുള്ള കട്ടിലുകളുമെല്ലാം നവരത്നങ്ങളാലുള്ളതുമാ ക്കുമായിരുന്നു; എന്നാല്‍ അവ ഓരോന്നും തന്നെ ഐഹിക ജീവിതത്തിലെ വിഭവങ്ങള്‍ മാത്രമാകുന്നു, പരലോകമാകട്ടെ നിന്‍റെ നാഥന്‍റെ പക്കല്‍ സൂക്ഷ്മാലുക്കള്‍ക്കുള്ളതാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 8: 33; 10: 98 വിശദീകരണം നോക്കുക.