( അല്‍ ഹജ്ജ് ) 22 : 47

وَيَسْتَعْجِلُونَكَ بِالْعَذَابِ وَلَنْ يُخْلِفَ اللَّهُ وَعْدَهُ ۚ وَإِنَّ يَوْمًا عِنْدَ رَبِّكَ كَأَلْفِ سَنَةٍ مِمَّا تَعُدُّونَ

അവര്‍ അതാ നിന്നോട് ശിക്ഷക്കുവേണ്ടി ധൃതി കൂട്ടുന്നു, അല്ലാഹു തന്‍റെ വാ ഗ്ദാനം ലംഘിക്കുകയില്ലതന്നെ; നിശ്ചയം നിന്‍റെ നാഥന്‍റെയടുക്കല്‍ ഒരു ദിവ സം നിങ്ങള്‍ എണ്ണിവരുന്ന ആയിരം വര്‍ഷങ്ങള്‍ പോലെയാണ്.

ഇവിടെ ആയിരം വര്‍ഷങ്ങള്‍ക്ക് തുല്യമായ ദിനം എന്ന് പറഞ്ഞത് ശിക്ഷക്കുവേ ണ്ടി ധൃതി കൂട്ടാതിരിക്കാനാണെങ്കില്‍, 32: 5 ല്‍ നിങ്ങള്‍ എണ്ണിവരുന്ന ആയിരം വര്‍ഷ ങ്ങള്‍ക്ക് തുല്യമായ ഒരു നാളില്‍ ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം അവനിലേക്ക് ഉയ ര്‍ത്തപ്പെടുന്നു എന്നുപറഞ്ഞത് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഉയര്‍ത്തപ്പെടുന്നതിന്‍റെ വേഗതയെയാണ് സൂചിപ്പിക്കുന്നത്. 70: 4 ല്‍, മലക്കുകളും റൂഹും അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള നാളില്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറുന്നതാണ് എന്ന് പറഞ്ഞിട്ടുള്ളതിലെ 'നാള്‍' വിചാരണാ ദിനമാണ്. 7: 187; 10: 11; 21: 37-38 വിശദീകരണം നോക്കുക.