( അല്‍ ഹജ്ജ് ) 22 : 49

قُلْ يَا أَيُّهَا النَّاسُ إِنَّمَا أَنَا لَكُمْ نَذِيرٌ مُبِينٌ

നീ പറയുക: ഓ, മനുഷ്യരേ! നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു മു ന്നറിയിപ്പുകാരനാകുന്നു.

ഇവിടെ മൊത്തം മനുഷ്യരെ വിളിച്ച് പറയാനാണ് പ്രവാചകനോടും ഇന്ന് വിശ്വാസി കളോടും കല്‍പിക്കുന്നത്. മൊത്തം മനുഷ്യര്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കല്‍ വിശ്വാ സിയായ അല്ലാഹുവിന്‍റെ പ്രതിനിധികളായ വിശ്വാസികളുടെ ബാധ്യതയാണ്. അല്ലാത്ത പക്ഷം എല്ലാ സൂക്തങ്ങളും അവര്‍ക്കെതിരായി സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠാരത്തിലേക്ക് തള്ളിവിടുന്നതാണ്. കാരുണ്യമായ അദ്ദി ക്ര്‍ സര്‍വ്വലോകര്‍ക്കും എത്തിച്ചുകൊടുക്കാന്‍ കല്‍പ്പിക്കപ്പെട്ടതുകൊണ്ടാണ് 21: 107 ല്‍, പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് സര്‍വ്വലോകര്‍ക്കും കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല എന്ന് പറഞ്ഞത്. 

എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, 15: 44 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തിലെ 7 വാതിലുകളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടിട്ടുള്ള ഫുജ്ജാറുകള്‍ ഗ്രന്ഥത്തെയും പ്രവാചകനെയും അവരുടേത് മാത്രമാക്കി പരിഗണിക്കുന്നവരും, 114: 1-3 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനെ ജനങ്ങളുടെ ഇലാഹായും ഉടമയായും രാജാവായും പരിഗണിക്കാത്തവരുമാണ്. 7: 157-158; 16: 89; 25: 1 വിശദീകരണം നോക്കുക.