( അല്‍ ഹജ്ജ് ) 22 : 50
فَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ مَغْفِرَةٌ وَرِزْقٌ كَرِيمٌ
അപ്പോള്‍ ആരാണോ വിശ്വാസികളാവുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠി ക്കുകയും ചെയ്തത്, അവര്‍ക്ക് പാപമോചനവും മാന്യമായ ഭക്ഷണവിഭവങ്ങ ളുമുണ്ട്.
ആരാണോ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും വിശ്വാസിയാകുന്നതിനുള്ള ഉ പാധിയായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തത്, 47: 7 ല്‍ വിവരിച്ച പ്രകാരം അവര്‍ അല്ലാഹുവിനെ സഹായിക്കുന്നവരായതിനാ ല്‍ അല്ലാഹു അവരെയും സഹായിക്കുന്നതാണ്. അങ്ങനെ 25: 68-70 ല്‍ വിവരിച്ച പ്രകാരം അവരില്‍ നിന്ന് മുന്‍കാലങ്ങളില്‍ വന്നുപോയിട്ടുള്ള കുറ്റങ്ങളെല്ലാം അവര്‍ക്ക് നന്മകളാ യി പരിവര്‍ത്തിപ്പിച്ച് കൊടുക്കുന്നതാണ്. 20: 130-132; 36: 10-11 വിശദീകരണം നോക്കുക.