( അല്‍ ഹജ്ജ് ) 22 : 61

ذَٰلِكَ بِأَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَأَنَّ اللَّهَ سَمِيعٌ بَصِيرٌ

അത്, നിശ്ചയം അല്ലാഹുവാണ് രാവിനെ പകലില്‍ പ്രവേശിപ്പിക്കുകയും പകലി നെ രാവില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നത് എന്നതുകൊണ്ടാണ്, നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്ന സദാ വീക്ഷിക്കുന്നവനുമാകുന്നു.

രാവും പകലും ഉണ്ടാക്കിയതും നിയന്ത്രിക്കുന്നതും അല്ലാഹു ആയിരിക്കെ രാവിലാ കട്ടെ പകലിലാകട്ടെ, എന്തൊരു അക്രമം നടന്നാലും അതിന് നീതിയുക്തമായ തീരുമാനം നടപ്പിലാക്കേണ്ടതുണ്ട്. അതാണ് ഗ്രന്ഥത്തിലൂടെ അവന്‍ നല്‍കിയ നിയമം. ആരാണോ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കാത്തത്, അക്കൂട്ടര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും എന്ന് 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 178-179; 9: 115 വിശദീകരണം നോക്കുക.