( അല്‍ ഹജ്ജ് ) 22 : 62

ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ

അത് നിശ്ചയം അല്ലാഹു അവന്‍ മാത്രമാണ് സത്യം, നിശ്ചയം അവനെക്കൂടാ തെ അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന എല്ലാ ഒന്നും മിഥ്യയുമാണ് എന്നതുകൊ ണ്ടാണ്, നിശ്ചയം അല്ലാഹു മാത്രമാണ് അത്യുന്നതനായ അതിമഹാന്‍.

അവസാനകാലമായ ഇക്കാലത്ത് നാഥനെ സമര്‍പ്പിക്കുന്ന സത്യമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവര്‍ക്ക് മാത്രമേ അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വര്‍ഗ്ഗത്തിലുള്ള ഇല്ലിയ്യീനില്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്ന് കൊടുക്കുകയുള്ളൂ. ഗ്രന്ഥം കിട്ടിയിട്ട് അത് ഉപയോഗപ്പെടുത്താത്തവരെല്ലാം അല്ലാഹുവി ന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും മിഥ്യാവാദികളുമാണ്. അവരുടെ പ ട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണ് എന്ന് 83: 7 ലും; അവര്‍ക്ക് ആകാശ ത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ലും പറഞ്ഞിട്ടുണ്ട്. 10: 108; 22: 12-13 വിശദീകരണം നോക്കുക.