( അല്‍ ഹജ്ജ് ) 22 : 65

أَلَمْ تَرَ أَنَّ اللَّهَ سَخَّرَ لَكُمْ مَا فِي الْأَرْضِ وَالْفُلْكَ تَجْرِي فِي الْبَحْرِ بِأَمْرِهِ وَيُمْسِكُ السَّمَاءَ أَنْ تَقَعَ عَلَى الْأَرْضِ إِلَّا بِإِذْنِهِ ۗ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَحِيمٌ

നീ കണ്ടില്ലേ, നിശ്ചയം അല്ലാഹു ഭൂമിയിലുള്ള ഒന്ന് നിങ്ങള്‍ക്ക് വിധേയമാക്കി ത്തന്നിട്ടുള്ളത്, അവന്‍റെ കല്‍പ്പന പ്രകാരം സമുദ്രത്തില്‍ കപ്പല്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതും, ആകാശത്തെ ഭൂമിയുടെമേല്‍ വീഴാതെ പിടിച്ചുനിര്‍ ത്തുന്നതും; അത് അവന്‍റെ സമ്മതപത്രം കൊണ്ടല്ലാതെയല്ല, നിശ്ചയം അല്ലാ ഹു ജനങ്ങളോട് ഏറെ കാരുണ്യവാനായ കൃപാലുതന്നെയാണ്.

'നീ കണ്ടില്ലേ' എന്ന് ചോദിച്ചതിന് നീ ആത്മാവുകൊണ്ട് കണ്ടിട്ടില്ലേ അഥവാ മന സ്സിലാക്കിയിട്ടില്ലേ എന്നാണ് ആശയം. കല്‍പന, സമ്മതപത്രം എന്നിവ അദ്ദിക്റിന്‍റെ 40 പേരുകളില്‍ പെട്ടതാണ്. അപ്പോള്‍ ആകാശം ഭൂമിയുടെമേല്‍ വീഴാതിരിക്കുന്നത് നാഥ ന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിക്കുന്ന അവന്‍റെ പ്രാതിനിധ്യം വഹിക്കുന്ന വിശ്വാസിയുള്ളതുകൊണ്ടാണ്. അതാണ് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സാണ് അദ്ദിക്ര്‍ എന്ന് പറഞ്ഞതിന്‍റെ പൊരുള്‍. ആകാശവും ഭൂ മിയും നാഥന്‍റെ കല്‍പനയായ അദ്ദിക്ര്‍ കൊണ്ടാണ് നിലനില്‍ക്കുന്നത് എന്നത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് എന്ന് 30: 25 ല്‍ പറഞ്ഞിട്ടുണ്ട്. 

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാ യ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുന്ന, വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തില്‍ പോകുന്ന ഒ രു വിശ്വാസി ലോകത്തെവിടെയും ഇല്ലാതാകുമ്പോഴാണ് അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാല്‍ പുറപ്പെടുക. 6: 158; 45: 13; 55: 8-9 വിശ ദീകരണം നോക്കുക.