( അല്‍ ഹജ്ജ് ) 22 : 67
لِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَازِعُنَّكَ فِي الْأَمْرِ ۚ وَادْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُسْتَقِيمٍ
എല്ലാ ഓരോ സമുദായത്തിനും നാം ബലികര്‍മ്മം നിശ്ചയിച്ച് കൊടുത്തിട്ടുണ്ട്, അവര്‍ അത് അനുഷ്ഠിച്ചുകൊണ്ടിരിക്കും, അപ്പോള്‍ കല്‍പനയുടെ കാര്യത്തി ല്‍ അവര്‍ നിന്നോട് വഴക്കിടാതിരിക്കട്ടെ; നീ നിന്‍റെ നാഥനിലേക്ക് വിളിക്കുക യും ചെയ്യുക, നിശ്ചയം നീ നേരെച്ചൊവ്വെയുള്ള പാതയില്‍ തന്നെയാണ് നി ലകൊള്ളുന്നത്.
നാഥനിലേക്ക് വിളിക്കേണ്ടത് ഹിക്മത്തും മൗഇളത്തും അടങ്ങിയിട്ടുള്ള അദ്ദിക്ര്‍ കൊണ്ടാണ് എന്ന് 16: 125 ല്‍ പറഞ്ഞിട്ടുണ്ട്. 42: 52 അവസാനിക്കുന്നത് 'നിശ്ചയം നീ മാര്‍ ഗദര്‍ശനം ചെയ്യുന്നത് നേരെച്ചൊവ്വേയുള്ള പാതയിലേക്ക് തന്നെയാണ്' എന്ന് പറഞ്ഞു കൊണ്ടാണ്. 11: 56; 12: 108; 22: 34 വിശദീകരണം നോക്കുക.