( അല്‍ ഹജ്ജ് ) 22 : 66

وَهُوَ الَّذِي أَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۗ إِنَّ الْإِنْسَانَ لَكَفُورٌ

അവന്‍ തന്നെയാണ് നിങ്ങളെ ജീവിപ്പിച്ചത്, പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കും, പിന്നെ നിങ്ങളെ അവന്‍ വീണ്ടും ജീവിപ്പിക്കും, നിശ്ചയം മനുഷ്യന്‍ ഏറെ ന ന്ദികെട്ടവന്‍ തന്നെയാണ്.

സൂക്തത്തില്‍ 'സൃഷ്ടിച്ചത്' എന്ന് പറയാതെ 'ജീവിപ്പിച്ചത്' എന്നാണ് പറഞ്ഞിട്ടുള്ള ത് എന്ന് പ്രത്യേകം ഓര്‍മ്മിക്കുക. അഥവാ മനുഷ്യരുടെ ആദ്യ സൃഷ്ടിപ്പ് നടന്നത് സ്വര്‍ഗ്ഗ ത്തിലാണ്. പിന്നെ ഏഴു ഘട്ടങ്ങളുള്ള ജീവിതത്തിലെ നാലാം ഘട്ടത്തിലേക്കുള്ള ആദ്യ ജനനമാണ് ഭൂമിയില്‍ നടക്കുന്നത്. 

ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍ അവന്‍റെ സൃഷ്ടിപ്പ്, ജനനം, വളര്‍ച്ചയുടെ വിവി ധഘട്ടങ്ങള്‍, ഉറക്കം, മരണം, ജീവിതലക്ഷ്യം തുടങ്ങിയവയെക്കുറിച്ച് ഒന്നും തന്നെ ചി ന്തിക്കാത്തവനാണെങ്കില്‍ അവന്‍ ഭ്രാന്തനും പ്രജ്ഞയറ്റവനും നന്ദികെട്ടവനുമാണ് എന്നാ ണ് സൂക്തത്തില്‍ പറയുന്നത്. ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ അദ്ദിക്റില്‍ നി ന്ന് ജീവിതലക്ഷ്യം മനസ്സിലാക്കി ജനനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചുമെല്ലാം ആലോചിച്ച് പ്രതിഫലിപ്പിക്കുകയുള്ളൂ. 14: 34; 17: 67, 89; 21: 10 വിശ ദീകരണം നോക്കുക.