( അല്‍ ഹജ്ജ് ) 22 : 71

وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَمَا لَيْسَ لَهُمْ بِهِ عِلْمٌ ۗ وَمَا لِلظَّالِمِينَ مِنْ نَصِيرٍ

അവര്‍ അല്ലാഹുവിനെക്കൂടാതെ സേവിച്ചുകൊണ്ടിരിക്കുന്നത് യാതൊരു പ്രമാ ണവും അവതരിപ്പിച്ചിട്ടില്ലാത്തതിനെയും അവര്‍ക്ക് അതിനെക്കുറിച്ച് യാതൊരു അറിവില്ലാത്തതിനെയുമാണ്, ഇത്തരം അക്രമികള്‍ക്ക് യാതൊരു സഹായി യും ഉണ്ടാവുകയുമില്ല.

ത്രികാലജ്ഞാനമായ അദ്ദിക്റിലെ ആറായിരത്തി ഇരുന്നൂറ്റി മുപ്പത്തിയാറ് സൂക്തങ്ങ ളും അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടി അവതരിപ്പിച്ചിട്ടുള്ളതാണെന്നി രിക്കെ അവന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നത് വിഡ്ഢിത്തവും അക്രമ വുമാണ്. ഫുജ്ജാറുകളില്‍ നിന്ന് ഇത്തരം ശിര്‍ക്ക് വരുന്നത് 62: 5 ല്‍ പറഞ്ഞ പ്രകാരം അ വര്‍ ആശയം അറിയാതെ ഗ്രന്ഥം കഴുതകളെപ്പോലെ വഹിക്കുന്നത് കൊണ്ടാണ്. 3: 7-10; 8: 22, 55; 10: 18; 16: 86 വിശദീകരണം നോക്കുക.