( അല്‍ ഹജ്ജ് ) 22 : 70

أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ

നിനക്ക് അറിഞ്ഞുകൂടേ, നിശ്ചയം അല്ലാഹു ആകാശത്തിലുള്ള ഒന്നും ഭൂമിയി ലുള്ള ഒന്നും അറിയുന്നവനാണ് എന്ന്; നിശ്ചയം അതെല്ലാം ഒരു ഗ്രന്ഥത്തിലു ണ്ട്, നിശ്ചയം അത് അല്ലാഹുവിന് വളരെ എളുപ്പമുള്ള കാര്യമാണ്.

നിശ്ചയം അതെല്ലാം ഒരു ഗ്രന്ഥത്തിലുണ്ട് എന്ന് പറഞ്ഞതിലെ ഗ്രന്ഥം 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ തന്നെയാണ്. ത്രികാല ജ്ഞാനിയുടെ ത്രികാലജ്ഞാനമാണ് അദ്ദിക്ര്‍. അതുകൊണ്ട് 3: 101-102 ല്‍ വിവരിച്ച പ്ര കാരം അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ചവര്‍ ത്രികാലജ്ഞാനിയായ അല്ലാഹുവി നെ മുറുകെപ്പിടിച്ചവരായതിനാല്‍ മിഥ്യയായ പിശാചിന്‍റെ കെണിയില്‍ അകപ്പെടാതെ നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നതാണ്. 5: 48; 8: 51; 11: 6 വിശദീകരണം നോക്കുക.