( അല്‍ ഹജ്ജ് ) 22 : 72

وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ تَعْرِفُ فِي وُجُوهِ الَّذِينَ كَفَرُوا الْمُنْكَرَ ۖ يَكَادُونَ يَسْطُونَ بِالَّذِينَ يَتْلُونَ عَلَيْهِمْ آيَاتِنَا ۗ قُلْ أَفَأُنَبِّئُكُمْ بِشَرٍّ مِنْ ذَٰلِكُمُ ۗ النَّارُ وَعَدَهَا اللَّهُ الَّذِينَ كَفَرُوا ۖ وَبِئْسَ الْمَصِيرُ

നമ്മുടെ വ്യക്തമായ സൂക്തങ്ങള്‍ അവരുടെമേല്‍ ആശയത്തോടുകൂടി വിവരിച്ച് കൊടുക്കപ്പെടുമ്പോള്‍ കാഫിറുകളായവരുടെ മുഖത്ത് വിരോധം കളിയാടുന്നത് നിനക്ക് കാണാം; അവര്‍ നമ്മുടെ സൂക്തങ്ങള്‍ വിശദീകരിക്കുന്ന വരെ ദഹിപ്പിക്കുന്ന വിധം തുറിച്ച് നോക്കുന്നതാണ്, അവരോട് പറയുക: ഇതിലേറെ തിന്മയായത് എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? നരകം! അതാണ് കാഫിറുകളായവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്, എത്ര മോശപ്പെട്ട മടക്കസ്ഥലം!

68: 51-52 ല്‍, അദ്ദിക്ര്‍ കേള്‍പ്പിക്കുമ്പോള്‍ കാഫിറുകളായവര്‍ നിന്നെ ദഹിപ്പിക്കു ന്ന വിധം അവരുടെ ദൃഷ്ടികള്‍ കൊണ്ട് തുറിച്ചുനോക്കുന്നതും നിശ്ചയം ഇവന്‍ ഒരു ജി ന്ന് ബാധിച്ചവന്‍ തന്നെയാണെന്ന് പറയുന്നതുമാണ്. എന്നാല്‍ ഇത് സര്‍വ്വലോകങ്ങള്‍ ക്കുമുള്ള ഒരു ഉണര്‍ത്തല്‍ അല്ലാതെ അല്ല എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ലോകര്‍ക്ക് മൊ ത്തമുള്ള ഉണര്‍ത്തലും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റുമായതിനാല്‍ അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകള്‍ക്ക് നരകക്കുണ്ഠത്തിലെ തീയാണ് നാഥന്‍ വാ ഗ്ദാനം ചെയ്തിട്ടുള്ളത്. ഇക്കാര്യം മനസ്സിലാക്കിയ വിശ്വാസികള്‍ അവരുടെ ഉത്തരവാ ദിത്തം നിര്‍വഹിക്കുന്നതിന് വേണ്ടി അദ്ദിക്ര്‍ മറ്റുള്ളവര്‍ക്ക് വിവരിച്ചുകൊടുക്കുമ്പോള്‍ കാഫിറുകളുടെ മുഖത്ത് വെറുപ്പ് പ്രകടമാകുന്നതും വിശ്വാസികളുടെ കാലിനടിയിലെ മ ണ്ണ് നീങ്ങിപ്പോകത്തക്ക വിധത്തിലുള്ള തുറിച്ച നോട്ടം നോക്കുന്നതുമാണ്. 

'നമ്മുടെ സൂക്തങ്ങള്‍ വിശദീകരിക്കുന്നവരെ' എന്ന് ബഹുവചനത്തില്‍ പറഞ്ഞ തിനാല്‍ പ്രവാചകന് മാത്രമല്ല, അദ്ദിക്ര്‍ വിവരിക്കുന്ന എക്കാലത്തുമുള്ള വിശ്വാസിക ള്‍ക്കും ഈ അനുഭവം നേരിടേണ്ടിവരുന്നതാണ്. ഗ്രന്ഥത്തെ ഭാഗം വെച്ച് ചിലത് എടുക്കു കയും ചിലത് ഒഴിവാക്കുകയും ചെയ്യുന്ന ഫുജ്ജാറുകളില്‍ നിന്ന് ആദരസൂചകമായ പെരു മാറ്റമാണ് അദ്ദിക്ര്‍ പറയുന്നവന് ലഭിക്കുന്നതെങ്കില്‍ അവന്‍ അല്ലാഹു ഉദ്ദേശിച്ച ആശയ ത്തില്‍ ഗ്രന്ഥം പറയാത്തവനും പണത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ഗ്രന്ഥം പറ യുന്ന കപടവിശ്വാസിയുമാണ്. 9: 67- 68; 10: 15-16; 20: 124-127 വിശദീകരണം നോക്കുക.