( അല്‍ ഹജ്ജ് ) 22 : 73

يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ لَنْ يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِنْ يَسْلُبْهُمُ الذُّبَابُ شَيْئًا لَا يَسْتَنْقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ

ഓ മനുഷ്യരേ! ഒരു ഉപമയിതാ വിവരിക്കുന്നു, അപ്പോള്‍ നിങ്ങള്‍ അത് ശ്രദ്ധി ച്ചു കേള്‍ക്കുവീന്‍! നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ചുപ്രാര്‍ ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല-അ തിനുവേണ്ടി അവരെല്ലാവരും ഒരുമിച്ചുകൂടിയാലും ശരി; മാത്രമല്ല ഈച്ച അ വരില്‍ നിന്ന് എന്തെങ്കിലും തട്ടിയെടുത്ത് കൊണ്ടുപോയാല്‍ അത് തിരിച്ചെടു ക്കാന്‍പോലും അവര്‍ക്ക് സാധ്യമല്ല, സഹായം തേടുന്നവരും തേടപ്പെടുന്നവ രും ബലഹീനര്‍ തന്നെ!

സൂക്തം മനുഷ്യരെയാണ് അഭിസംബോധനം ചെയ്യുന്നത് എന്നതിനാല്‍ സൂക്ത ത്തിന്‍റെ ആശയം മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുക എന്നത് ഗ്രന്ഥം വഹിക്കുന്നവരുടെ ബാധ്യതയാണ്. അപ്രകാരം ചെയ്യാത്ത ഫുജ്ജാറുകളെല്ലാം തന്നെ ഗ്രന്ഥം ലഭിക്കാത്ത ജ നത പ്രപഞ്ചനാഥനെയല്ലാതെ മറ്റുള്ളവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതിന്‍റെയെല്ലാം പാപഭാ രം വഹിച്ച് നരകക്കുണ്ഠാരത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് പ്രവേശിപ്പിക്കപ്പെടേണ്ടവരാണ് എന്ന് 15: 44 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. കാഫിറുകളും അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമായ അവരിലെ കപടവിശ്വാസികളും അനുയായികളും തമ്മില്‍ നരകകുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും കലഹിക്കുകയും കുറ്റപ്പെടുത്തുക യും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 1: 4; 16: 24-25; 21: 92-93 വിശദീകരണം നോക്കുക.