مَا قَدَرُوا اللَّهَ حَقَّ قَدْرِهِ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ
അവര്‍ അല്ലാഹുവിനെ പരിഗണിക്കേണ്ട വിധം പരിഗണിച്ചില്ല, നിശ്ചയം അല്ലാ ഹു ശക്തനായ അജയ്യന്‍ തന്നെയാകുന്നു.
സര്‍വ്വസ്രഷ്ടാവിന് ഉപമയും ഉദാഹരണങ്ങളും ജല്‍പ്പിക്കുന്നവരും ഇടയാളന്മാ രെയും ശുപാര്‍ശക്കാരെയും പകരക്കാരെയും വെക്കുന്നവരും നാഥനെക്കൊണ്ട് വിശ്വ സിക്കേണ്ട വിധം വിശ്വസിക്കാത്തവരും നാഥനെ പരിഗണിക്കേണ്ടവിധം പരിഗണിക്കാത്ത വരുമാണ്. ചുരുക്കത്തില്‍ ആറായിരത്തി ഇരുന്നൂറ്റി മുപ്പത്തിയാറ് സൂക്തങ്ങള്‍ സമര്‍പ്പി ക്കുന്ന നാഥന്‍ മാത്രമാണ് പൂര്‍ണ്ണനാവുക. ഗ്രന്ഥത്തില്‍ നിന്ന് ചിലത് എടുക്കുകയും ചിലത് തള്ളിക്കളയുകയും ചെയ്യുന്നവരെല്ലാം തന്നെ നാഥനെ പരിഗണിക്കേണ്ടവിധം പ രിഗണിക്കാത്തവരും അവന്‍റെ അധികാരാവകാശങ്ങളില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കുന്നവരും 4: 150- 151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളുമാണ്. 6: 91-92; 16: 74; 20: 114 വിശദീകര ണം നോക്കുക.