( അല്‍ ഹജ്ജ് ) 22 : 75

اللَّهُ يَصْطَفِي مِنَ الْمَلَائِكَةِ رُسُلًا وَمِنَ النَّاسِ ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ

അല്ലാഹു മലക്കുകളില്‍ നിന്നും സന്ദേശവാഹകരെ തെരഞ്ഞെടുക്കുന്നു-മ നുഷ്യരില്‍ നിന്നും, നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്ന വീക്ഷിച്ചുകൊണ്ടി രിക്കുന്നവനാകുന്നു.

അദ്ദിക്റാണ് നാഥന്‍റെ സന്ദേശം. മലക്കുകളില്‍ നിന്നുള്ള ദൂതന്മാര്‍ മുഖേന മനു ഷ്യരില്‍ നിന്ന് തെരഞ്ഞെടുത്ത ദൂതന്മാരിലേക്ക് അവന്‍ അത് ദിവ്യസന്ദേശമായി എത്തി ച്ചുകൊടുക്കുന്നു. 'നിശ്ചയം ഇത് ഒരു മാന്യനായ സന്ദേശവാഹകന്‍റെ വചനം തന്നെയാ ണ്' എന്ന് 69: 40 ല്‍ പറഞ്ഞതിലെ സന്ദേശവാഹകന്‍ മനുഷ്യരുടെ നേതാവായ പ്രവാച കന്‍ മുഹമ്മദും; 81: 19 ല്‍ പറഞ്ഞ സന്ദേശവാഹകന്‍ മലക്കുകളുടെ നേതാവായ ജിബ്രീ ലുമാണ്. 

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തു മായ അദ്ദിക്ര്‍ വന്നുകിട്ടിയവര്‍ അത് മറ്റുള്ളവരിലേക്ക് പകര്‍ത്തേണ്ടതാണ്. അല്ലാത്ത പക്ഷം നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെ മൂടിവെക്കുന്ന ജനതയെ നിശ്ചയം നാഥന്‍ സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന് 5: 67; 16: 107 എന്നീ സൂക്തങ്ങളില്‍ പറഞ്ഞത് അവരുടെമേല്‍ ബാധകമാകുന്നതാണ്. 2: 1-2; 16: 102; 18: 100-105 വിശദീകരണം നോക്കുക.