( അല്‍ ഹജ്ജ് ) 22 : 76

يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۗ وَإِلَى اللَّهِ تُرْجَعُ الْأُمُورُ

അവരുടെ മുമ്പിലുള്ള ഒന്നും അവരുടെ പിന്നിലുള്ള ഒന്നും അവന്‍ അറിയുന്നു, എല്ലാകാര്യങ്ങളും മടക്കപ്പെടുന്നതും അല്ലാഹുവിലേക്ക് തന്നെയാണ്.

 ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ പ്രപഞ്ചം രൂപപ്പെടുത്തുന്നതിന് മുമ്പുത ന്നെ അവയിലുള്ള സര്‍വചരാചരങ്ങളെക്കുറിച്ചും, അവയുടെ ജനനം, മരണം, ഭക്ഷണം തുടങ്ങി എല്ലാഓരോ കാര്യവും നിശ്ചയിച്ച് കണക്കാക്കി അവന്‍ തന്നെ സൂക്ഷിപ്പ് ഏറ്റെടുത്ത അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 313 പ്രവാചകന്മാര്‍ക്കും സ ത്യമായ അദ്ദിക്ര്‍ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ച നാഥനില്‍ നിന്നുള്ള, 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അ ദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സത്യപ്പെടുത്തി ജീവിക്കാത്തവരും ചിന്താശക്തി ഉപ യോഗപ്പെടുത്താത്തവരുമായ ഫുജ്ജാറുകളെല്ലാം തന്നെ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥനത്തുള്ള ഏറ്റവും തിന്മയേറിയ ജീവികളാണെന്ന് 8: 22; 25: 34 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല എന്നിരിക്കെ ഫുജ്ജാറുകള്‍ വായിച്ച, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചു കൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. ത്രാസ്സായ അ ദ്ദിക്ര്‍ അനുസരിച്ചാണ് വിധിദിവസം വിചാരണ നടത്തുക. ആരാണോ അദ്ദിക്ര്‍ കൊണ്ട് ഇവിടെവെച്ചുതന്നെ വിചാരണ നടത്തി സ്വയം സ്വര്‍ഗ്ഗത്തിലേക്കാണെന്ന് ഉറപ്പ് വരുത്തുന്ന ത്, അവന്‍ വിജയിച്ചു. 17: 13-15; 19: 64, 80; 20: 110 വിശദീകരണം നോക്കുക.