( അല്‍ ഹജ്ജ് ) 22 : 77

يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ ۩

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ കുനിയുകയും സാഷ്ടാംഗം പ്രണ മിക്കുകയും നിങ്ങളുടെ നാഥനെമാത്രം സേവിക്കുകയും ഉത്തമമായത് പ്രവര്‍ ത്തിക്കുകയും ചെയ്യുവീന്‍-നിങ്ങള്‍ വിജയം വരിക്കുകതന്നെ വേണമെന്നതി നുവേണ്ടി.

 ഈ സൂറത്തില്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം വരുന്ന രണ്ടാമത്തെ സൂ ക്തമാണ് ഇത്. സൂക്തം 73 ല്‍ മനുഷ്യരെ അഭിസംബോധനം ചെയ്താണ് മുന്നറിയിപ്പ് നല്‍കുന്നതെങ്കില്‍ ഈ സൂക്തത്തില്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളായിട്ടുള്ളവരെ വി ളിച്ച് മറ്റു മനുഷ്യരുടേതില്‍ നിന്ന് വ്യത്യസ്ഥമായി അവരുടെ സ്വഭാവങ്ങളും പ്രവര്‍ത്ത നങ്ങളും ഇങ്ങനെയായിരിക്കണമെന്ന് കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. 

അവസാന കാലഘട്ടമായ ഇന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വി ശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ പ്രഭാത-പ്രദോഷങ്ങളില്‍ വായിച്ച് തി ലാവത്തിന്‍റെ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കുകയാണ് വേണ്ടത്. എന്നാല്‍ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ അംഗീകരി ക്കാത്തവരും ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ടുള്ള നമസ്കാരം നിര്‍വഹിച്ച് 22: 18 ല്‍ പറഞ്ഞ പ്രകാരം ഹീനമായ ശിക്ഷ ബാധകമായവരുമാണ്. അദ്ദിക്ര്‍ ഉപയോഗപ്പെടു ത്തി വിശ്വാസിയാകാത്തത് കാരണം അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുകയോ അവരുടെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന് മാത്രമല്ല, അവര്‍ ഇവിടെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 2: 18, 39; 4: 140; 6: 26; 7: 179; 9: 53-55, 67-68; 25: 34, 65-66 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്.

നാഥനെ സേവിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രന്ഥത്തില്‍ നിന്ന് നാ ഥനെ കണ്ടെത്താനും നാഥനെ പരിചയപ്പെടുത്താനും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുമുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-ദേശ-വംശ-വര്‍ണ-ഭാഷ ഭേദമന്യെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് 22: 40 ല്‍ വിവരിച്ച പ്രകാരം നാഥനെ സഹായിക്കുക എന്നാണ്. 

ഉത്തമമായത് പ്രവര്‍ത്തിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആത്മാവിന്‍റെ ഭ ക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ ഗ്രന്ഥം ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാനും രക്തച്ചൊരിച്ചില്‍, തീവ്രവാദം, വര്‍ഗീയത തുടങ്ങി യ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പിശാചിന്‍റെ കാല്‍പാടുകള്‍ പിന്തുടരുന്നതില്‍ നി ന്ന് അവരെ വിമുക്തരാക്കാന്‍ സഹായിക്കലുമാണ്. അതാണ് 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുള്‍. ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍റെ ബാധ്യതയാണ് 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം ചെയ്യുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അവസരം ഒരുക്കിക്കൊടുക്കല്‍. അപ്പോള്‍ അതിന് ലക്ഷ്യം വെച്ചുകൊണ്ട് ജൈവകൃഷി ചെയ്യുകയും ധാരാളം മരങ്ങള്‍-പ്രത്യേകിച്ച് ഫലങ്ങള്‍ കായ്ക്കുന്നവ-വെച്ചുപിടിപ്പിക്കലും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കലും അവന്‍റെ ബാധ്യതയാണ്. എന്നാല്‍ വിശ്വാസികള്‍ മാത്രമേ ഇത് ചെയ്യുകയുള്ളൂ. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവര്‍ പ്രപഞ്ചനാഥനെക്കൊണ്ടും വിചാരണാ ദിനത്തെക്കൊണ്ടും വിശ്വസിച്ചുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുകയാണെങ്കില്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. ഫുജ്ജാറുകള്‍ ആത്മാവിന് പ്രാധാന്യം കൊടുക്കാതെ ജ ഡത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്നവരായതിനാല്‍ മരണസമയത്ത് അവര്‍ അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. 2: 254; 3: 79, 200; 98: 6-8 വിശദീകരണം നോക്കുക.