നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(23) അല്‍ മുഅ്മിനൂന്‍
തങ്ങളുടെ നമസ്കാരങ്ങളില്‍ ഭയഭക്തിയുള്ളവരായ വിശ്വാസികള്‍ വിജയം വരി ച്ചിരിക്കുന്നു എന്ന് 1-2 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് ഈ സൂറത്തിന് അ ല്‍ മുഅ്മിനൂന്‍-വിശ്വാസികള്‍ എന്ന പേര് ലഭിച്ചിട്ടുള്ളത്. പ്രവാചകന്‍റെ മക്കാ ജീവിതത്തി ന്‍റെ മദ്ധ്യഘട്ടത്തില്‍ അവതരിച്ച ഈ സൂറത്തിലെ ആദ്യത്തെ പത്ത് സൂക്തങ്ങളുടെ ആശ യം ഉള്‍കൊണ്ട് ജീവിക്കുകയാണെങ്കില്‍ അവര്‍ വിജയം വരിക്കുകതന്നെ ചെയ്യുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. സൃഷ്ടികര്‍ത്താക്കളില്‍ ഏറ്റ വും അനുഗ്രഹീതനായ അല്ലാഹുവിനെ കണ്ടെത്തുന്നതിനുള്ള മതിയായ തെളിവുകളോട് കൂടിയാണ്, മനുഷ്യരെയും പ്രപഞ്ച ത്തെയും സൃഷ്ടിച്ചിട്ടുള്ളതെന്ന് പഠിപ്പിക്കുന്നു. അതിന് വേണ്ടിയാണ് മനുഷ്യന് കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയുമെല്ലാം നല്‍കിയിട്ടുള്ളത്.
നൂഹ് മുതലുള്ള എല്ലാ പ്രവാചകന്മാരും ഏക ഇലാഹിനെ പരിചയപ്പെടുത്തുന്നതി നുവേണ്ടി നിയോഗിക്കപ്പെട്ടവരായിരുന്നു എന്നും, അവരെല്ലാം കൊണ്ടുവന്ന ഏകഗ്രന്ഥ ത്തിന്‍റെ സന്ദേശം തന്നെയാണ് അവസാനത്തെ പ്രവാചകന്‍ മുഹമ്മദ് കൊണ്ടുവന്നിട്ടുള്ള ത് എന്നും, അപ്പോള്‍ പൂര്‍വിക പ്രവാചകന്മാര്‍ക്ക് അവരുടെ ജനതയില്‍നിന്ന് ലഭിച്ച മറു പടി എന്തായിരുന്നു എന്നും, അവസാനം അവരുടെ പരിണിതി എന്തായിത്തീര്‍ന്നു എന്നും മനസ്സിലാക്കി പാഠം ഉള്‍ക്കൊണ്ട് ഭിന്നിക്കാതെ മനുഷ്യരുടെ ഐക്യം നിലനിര്‍ത്തണ മെന്ന് കല്‍പിക്കുന്നു. തങ്ങളുടെ പിരടികളില്‍ കര്മ്മരേഖ വെച്ചിട്ടുണ്ടെന്ന് സൂക്തം 62 ല്‍ വായിക്കുന്ന അധികപേരും അതിന്‍റെ കാര്യത്തില്‍ അശ്രദ്ധരായിക്കൊണ്ടുള്ള പ്രവര്‍ത്ത നങ്ങളിലാണ് മുഴുകിയിട്ടുള്ളതെന്നും, അവര്‍ അല്ലാഹുവിനെയും പ്രവാചകനെയും പര ലോകജീവിതത്തെയും വെടിഞ്ഞുകൊണ്ടുള്ള ജീവിതശൈലിയാണ് സ്വീകരിച്ചിട്ടുള്ളത് എന്നും വിമര്‍ശിക്കുന്നു. അത്തരം കാഫിറുകളോട് വാഗ്ദത്തം ചെയ്യപ്പെട്ട ശിക്ഷ നടപ്പി ലാക്കുകയാണെങ്കില്‍ 'എന്‍റെ നാഥാ, എന്നെ നീ അക്രമികളായ ജനതയില്‍ ഉള്‍പ്പെടു ത്തരുതേ!' എന്ന് പ്രാര്‍ത്ഥിക്കാനും തിന്മകളെ ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ട് പ്രതി രോധിക്കാനും പ്രവാചകനോടും അതുവഴി വിശ്വാസിയോടും ആവശ്യപ്പെടുന്നു.
സൂക്തം 97-98 ല്‍, എന്‍റെ നാഥാ! പിശാചുക്കളുടെ ദുര്‍ബോധനങ്ങളെത്തൊട്ടും പ്ര ലോഭനങ്ങളെത്തൊട്ടും അവര്‍ എന്നെ സമീപിക്കുന്നതിനെത്തൊട്ടും ഞാന്‍ നിന്നില്‍ അ ഭയം തേടുന്നു എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു. അങ്ങനെ പ്രാര്‍ത്ഥിക്കാത്ത ഓരോ രുത്തരും മരണസമയത്ത് 'എന്നെ ഐഹികലോകത്തേക്കുതന്നെ തിരിച്ചയച്ച് സല്‍കര്‍മ്മ ങ്ങള്‍ അനുഷ്ടിക്കാന്‍ ഉതവി നല്‍കേണമേ' എന്ന് കേഴുമെന്നും എന്നാല്‍ അവര്‍ നരക ത്തില്‍ ആപതിക്കുമെന്നും ഇവിടെവെച്ച് സൂക്തങ്ങളെ തള്ളിപ്പറഞ്ഞ അവര്‍ നരകത്തി ല്‍ വെച്ച് 'ഞങ്ങള്‍ സ്വയം വഴിപിഴച്ച ഒരു ജനതതന്നെയായിരുന്നു' എന്ന് സമ്മതിക്കുമെ ന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിച്ചിരുന്ന വിശ്വാസിക ളെ പരിഹസിച്ചുകൊണ്ടിരുന്ന ഭൗതിക വിദ്യാഭ്യാസത്തില്‍ കേമത്തം നടിച്ച് ലക്ഷ്യബോ ധമില്ലാതെ ജീവിച്ചിരുന്ന അവരോട് 'നിങ്ങള്‍ ഭൂമിയില്‍ എത്രകാലം ജീവിച്ചു' എന്ന് ചോ ദിക്കുമ്പോള്‍ 'ഒരു ദിവസം, അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ ചില ഭാഗങ്ങള്‍!-നീ എണ്ണമ റിയുന്നവരോട് ചോദിച്ചുനോക്കുക!' എന്നാണ് മറുപടി പറയുക. അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവന് അതിന് യാതൊരു തെളിവുമില്ലെന്നും അവന്‍റെ വിചാരണ അവന്‍റെ നാഥന്‍റെ പക്കലാണെന്നും അത്തരം കാഫിറുകള്‍ ഒരിക്ക ലും വിജയം വരിക്കുകയില്ല എന്നും സൂക്തം 117 ല്‍ പറയുന്നു. എന്‍റെ നാഥാ! എനിക്ക് നീ പൊറുത്തുതരികയും എന്നെ നീ അനുഗ്രഹിക്കുകയും ചെയ്യേണമേ! നീ അനുഗ്രഹി ക്കുന്നവരില്‍ ഏറ്റം ഉത്തമനുമാകുന്നു എന്ന് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് 118 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.