فَمَنْ ثَقُلَتْ مَوَازِينُهُ فَأُولَٰئِكَ هُمُ الْمُفْلِحُونَ
അപ്പോള്‍ ആരാണോ തന്‍റെ ഭാരം വര്‍ദ്ധിപ്പിച്ചത്, അപ്പോള്‍ അക്കൂട്ടര്‍ മാത്ര മാണ് വിജയം വരിക്കുന്നവര്‍.
സത്യമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ ഇവിടെവെച്ച് ത്രാസായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മാത്രമേ അദ്ദിക്റിനെ ത്രാസായി കര്‍മങ്ങള്‍ വിലയിരുത്തുന്ന വിധി ദിവസം കര്‍മങ്ങള്‍ക്ക് തൂക്കം ലഭിക്കുകയുള്ളൂ. അഥവാ അദ്ദിക്റില്‍ നിന്നുള്ള തെളിവി ന്‍റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അന്ന് സ്വീകരിക്കപ്പെടുകയുള്ളൂ. ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ പ്രപഞ്ചനാഥന്‍ എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നും അതെല്ലാം തന്നെ അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള ക ര്‍മരേഖയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നുമുള്ള ബോധത്തിലല്ലാത്തതിനാലും അത് വായിച്ചാണ് ഓരോരുത്തരും തന്‍റെ വിചാരണ നടത്തേണ്ടത് എന്ന ബോധമില്ലാത്തതിനാലും അവര്‍ക്ക് ത്രാസ്സില്‍ തൂക്കം ലഭിക്കുകയില്ല. അവരുടെ പ്രവര്‍ത്തന ങ്ങളെല്ലാം പാഴായിപ്പോയിരിക്കുന്നു എന്ന് 18: 103-106 ല്‍ പറഞ്ഞിട്ടുണ്ട്. 7: 8-9; 101: 6-9 വി ശദീകരണം നോക്കുക.