فَإِذَا نُفِخَ فِي الصُّورِ فَلَا أَنْسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَاءَلُونَ
അങ്ങനെ 'സ്വൂര്‍' എന്ന കാഹളത്തില്‍ ഊതപ്പെട്ടാല്‍, അന്നേ ദിനം അവര്‍ക്കിട യില്‍ കുടുംബബന്ധങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല, അവര്‍ പരസ്പരം ചോദിച്ചറിയുന്നവരാവുകയുമില്ല.
'സ്വൂര്‍' എന്ന കാഹളത്തില്‍ ഊതപ്പെട്ടാല്‍ എല്ലാവരും ഖബറുകളിലെ അഞ്ചാം ഘട്ടമായ ബര്‍സഖില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുനോക്കാതെയും ആരോടും സംസാരിക്കാതെയും തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു നാട്ടക്കുറിയിലേക്കെന്നോണം ആറാം ഘട്ടമായ വിചാരണ സദസ്സിലേക്ക് പോകുന്നതാണ്. 14: 43 ല്‍, അവര്‍ ഭയത്തോടെ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് പാഞ്ഞടുക്കും, അവരുടെ ദൃഷ്ടിക ള്‍ അവരിലേക്ക് മടങ്ങുകയില്ല, അന്ന് അവര്‍ ചിന്താശക്തി നഷ്ടപ്പെട്ട ശൂന്യമനസ്കരുമായിരിക്കും എന്നും; 14: 44 ല്‍, ഒരു നാളിലെ ശിക്ഷ വന്നുപെടുന്നതിന് മുമ്പ് നീ ജനങ്ങള്‍ ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക, അപ്പോള്‍ ഈ അക്രമികളായവര്‍ പറയും: ഞങ്ങ ളുടെ നാഥാ, ഞങ്ങളെ നീ അടുത്ത ഒരു അവധിയിലേക്ക് പിന്തിപ്പിക്കേണമേ, ഞങ്ങള്‍ നിന്റെ വിളിക്ക് ഉത്തരം നല്കിക്കൊള്ളാം, പ്രവാചകന്മാരെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്യാം. (അവരോട് പറയപ്പെടും) നിങ്ങള്‍ക്ക് ഒരിക്കലും ഒരു മാറ്റവും വരികയില്ല എന്ന് ഇതിനുമുമ്പ് ആണയിട്ട് പറഞ്ഞിരുന്ന അതേ ആളുകള്‍ തന്നെയല്ലേ നിങ്ങള്‍ എന്നും പ റഞ്ഞിട്ടുണ്ട്. 14: 48; 20: 105-111; 39: 68-69 വിശദീകരണം നോക്കുക.