( അല്‍ മുഅ്മിനൂന്‍ ) 23 : 106

قَالُوا رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَالِّينَ

അവര്‍ പറയുന്നതാണ്: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ദൗര്‍ഭാഗ്യം ഞങ്ങളെ കീഴടക്കി, നിശ്ചയം ഞങ്ങള്‍ വഴിപിഴച്ച ഒരു ജനത തന്നെയുമായിരുന്നു. 

1: 7 ല്‍, 'ഞങ്ങളെ നീ വഴിപിഴച്ചവരില്‍ ഉള്‍പ്പെടുത്തരുതേ' എന്ന് പറയുമ്പോള്‍ ന രകത്തില്‍ വെച്ച്, 'ഞങ്ങള്‍ വഴിപിഴച്ചവരായിരുന്നു' എന്ന് സ്വയം സമ്മതിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ എന്നാണ് ആത്മാവു കൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. വമ്പിച്ച തീയില്‍ വേവിക്കപ്പെടാനുള്ള ഏറ്റവും വലിയ ദൗര്‍ ഭാഗ്യവാന്മാര്‍ ദിക്റായെ വെടിയുമെന്ന് 87: 11-12 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണോ നാഥനി ല്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറയുന്ന ത്, അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 25: 33-34 ല്‍ പറഞ്ഞി ട്ടുണ്ട്. 3: 90-91; 15: 56 വിശദീകരണം നോക്കുക.