( അല്‍ മുഅ്മിനൂന്‍ ) 23 : 107

رَبَّنَا أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَالِمُونَ

ഞങ്ങളുടെ നാഥാ, ഞങ്ങളെ ഇതില്‍ നിന്ന് പുറത്ത് കൊണ്ടുവന്നാലും! അപ്പോള്‍ വീണ്ടും ഞങ്ങള്‍ അതിര് കവിയുകയാണെങ്കില്‍, നിശ്ചയം ഞങ്ങള്‍ അക്രമി കള്‍ തന്നെയായിരിക്കും.

54: 17 ല്‍ വിവരിച്ച പ്രകാരം ആശയം മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിട്ടു ള്ള അദ്ദിക്റിനെ നരകത്തെത്തൊട്ട് കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തേണ്ടതാണ്. അതിന് തയ്യാറാകാത്ത കാഫിറുകളോട് ഗ്രന്ഥത്തിന്‍റെ ശരീരം തിന്നുക വഴി വില്ലില്‍ നിന്ന് അമ്പ് തെറിക്കുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചു പോകുമെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചത് ഉണര്‍ത്തുമ്പോള്‍, ഞങ്ങള്‍ ഞങ്ങളുടെ ജീവിതചര്യക്ക് യാതൊരു മാറ്റവും വരുത്തുകയില്ല എന്ന് ഐഹികലോകത്തുവെച്ച് ആ ണയിട്ട് പറഞ്ഞിരുന്നവരാണ് നരകത്തില്‍ വെച്ച് ഇങ്ങനെ പറയുന്നത്. 2: 170-171; 3: 7; 14: 28-30, 44; 68: 51-52 വിശദീകരണം നോക്കുക.