( അല്‍ മുഅ്മിനൂന്‍ ) 23 : 110

فَاتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰ أَنْسَوْكُمْ ذِكْرِي وَكُنْتُمْ مِنْهُمْ تَضْحَكُونَ

അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസ പാത്രമായി തെരഞ്ഞെടുക്കുകയാണുണ്ടാ യത്-നിങ്ങള്‍ ദിക്രീ വിസ്മരിക്കുന്നത് വരെ നിങ്ങള്‍ അവരില്‍ നിന്നുള്ള വരെ കളിയാക്കി ചിരിച്ചുകൊണ്ടിരിക്കുന്നവരുമായിരുന്നു.

അദ്ദിക്ര്‍ കൂടാതെ വിശ്വാസിയാവുകയോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇ ല്ല എന്ന് സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് എഴുത്തും വായനയും അറിയാത്ത വിശ്വാസികള്‍ പറയുകയാണെങ്കില്‍ അവരെ ഇന്ന് പരിഹസിക്കുന്ന കപടവിശ്വാസികളുടെയും ഐഹിക ജീവിതത്തോട് ഒട്ടിച്ചേര്‍ന്നിട്ടുള്ള അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയ ഫു ജ്ജാറുകളുടെയും നരകത്തിലെ അവസ്ഥയാണ് ഇവിടെ ചിത്രീകരിക്കുന്നത്. 18: 101; 23: 66-68; 39: 55-59; 83: 29-36 വിശദീകരണം നോക്കുക.