إِنِّي جَزَيْتُهُمُ الْيَوْمَ بِمَا صَبَرُوا أَنَّهُمْ هُمُ الْفَائِزُونَ
.അവര്‍ ക്ഷമിച്ചുകൊണ്ടിരുന്നതിനാല്‍ നിശ്ചയം, ഞാന്‍ ഇന്നേദിനം അവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു; നിശ്ചയം അവര്‍, അവര്‍ മാത്രമാകുന്നു വിജയികള്‍.
നാലാം ഘട്ടമായ ഐഹിക ജീവിതത്തില്‍ ജനങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ ആറാം ഘട്ടമായ വിചാരണാ നാളില്‍ ജനങ്ങള്‍ക്കിടയില്‍ നിഷ്പക്ഷവാനായ നാഥന്‍ വി ധികല്‍പ്പിക്കുന്നത് സത്യമായ അദ്ദിക്ര്‍ കൊണ്ടാണ് എന്ന ഉത്തമ ബോധ്യത്തില്‍ ഇവി ടെ നിലകൊള്ളുന്നവരാണ് വിശ്വാസികള്‍ എന്നിരിക്കെ കപടവിശ്വാസികളുടെ പരിഹാസത്തില്‍ അവര്‍ മനം മുട്ടുന്നവരോ കാല്‍ വഴുതിപ്പോകുന്നവരോ ആവുകയില്ല. പ്രപ ഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിച്ചുകൊണ്ടിരിക്കുന്നവരുമാണ് അവര്‍. 3: 186-187; 7: 158; 22: 77-78; 23: 57-61 വിശദീകരണം നോക്കുക.