( അല്‍ മുഅ്മിനൂന്‍ ) 23 : 13

ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ

പിന്നെ നാം ഒരു ബീജമായി അവനെ സുരക്ഷിതമായ സ്ഥാനത്ത് വെച്ചു. 

നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ മൂന്ന് ഇരുട്ടറകള്‍ക്കുള്ളില്‍ നിങ്ങളെ സൃ ഷ്ടിച്ചിട്ടുള്ളവന്‍ എന്ന് 39: 6 ല്‍ പറഞ്ഞതിനാല്‍ സുരക്ഷിതമായ സ്ഥാനം ഗര്‍ഭപാത്രമാണ്. ആണിന്‍റെയും പെണ്ണിന്‍റെയും ബീജങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്ന് 76: 2 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ സുരക്ഷിതമായ സ്ഥാനം എന്ന് പറഞ്ഞതില്‍ പു രുഷബീജം ശേഖരിച്ചുവെക്കുന്ന വൃഷ്ണവും സ്ത്രീയുടെ അണ്ഡം ഉല്‍പാദിപ്പിക്കുന്ന അണ്ഡാശയവും ഉള്‍പെടുന്നുണ്ട്. 4: 1; 32: 7-8; 77: 20-22 വിശദീകരണം നോക്കുക.