( അല്‍ മുഅ്മിനൂന്‍ ) 23 : 17
وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَائِقَ وَمَا كُنَّا عَنِ الْخَلْقِ غَافِلِينَ
നിശ്ചയം, നിങ്ങള്‍ക്ക് മീതെ നാം ഏഴ് പഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്, സൃഷ്ടിപ്പി നെത്തൊട്ട് നാം അശ്രദ്ധനായിട്ടുമില്ല.
ഏഴ് പഥങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് ആകാശത്തിന്‍റെ ഏഴ് തട്ടുകളാണ്. ഏഴ് ആ കാശങ്ങളെ തട്ടുതട്ടുകളായിട്ട് സൃഷ്ടിച്ചവനാണ് അല്ലാഹു എന്ന് 67: 3 ല്‍ പറഞ്ഞിട്ടു ണ്ട്. മനുഷ്യനും ഏഴ് ഘട്ടങ്ങളാണുള്ളത് എന്ന് 71: 14 ലും 84: 19 ലും പറഞ്ഞിട്ടുണ്ട്. 13: 2-3; 15: 16; 21: 30-32 വിശദീകരണം നോക്കുക.