( അല്‍ മുഅ്മിനൂന്‍ ) 23 : 18
وَأَنْزَلْنَا مِنَ السَّمَاءِ مَاءً بِقَدَرٍ فَأَسْكَنَّاهُ فِي الْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ
ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളമിറക്കുകയും ചെയ്യുന്നു, അങ്ങനെ ഭൂമിയില്‍ നാം അതിനെ തങ്ങിനില്‍ക്കുന്നതുമാക്കുന്നു, നിശ്ചയം അതിനെ നീക്കിക്കളയാനും നാം കഴിവുള്ളവന്‍ തന്നെയാകുന്നു.
അവസാനകാലത്ത് മസീഹുദ്ദജ്ജാല്‍ വരുന്നതിനോടനുബന്ധിച്ച് എത്ര മഴ വര്‍ഷി ച്ചാലും വെള്ളം തങ്ങിനില്‍ക്കാതെ ഭൂമി ഊഷരമായി മാറുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 10: 24; 13: 16-17; 67: 30 വിശദീകരണം നോക്കുക.