( അല്‍ മുഅ്മിനൂന്‍ ) 23 : 2

الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ

അവര്‍ തങ്ങളുടെ നമസ്കാരങ്ങളില്‍ ഭയഭക്തിയുള്ളവര്‍ തന്നെയാകുന്നു.

അദ്ദിക്ര്‍ മനുഷ്യരുടെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാണ്. അ പ്പോള്‍ 10: 100 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട ല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല. 2: 186 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാതെ ഒരാളില്‍ നിന്നും പ്രാര്‍ത്ഥനയോ കര്‍മങ്ങളോ സ്വീകരിക്കുകയില്ല. അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ ആത്മാവ് പങ്കെടുക്കാതെയുള്ള നമസ്കാരങ്ങളില്‍ കോഴി കൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകവഴി 22: 18 ല്‍ വിവരി ച്ച പ്രകാരം ഹീനമായ ശിക്ഷ ബാധകമായവരാണ്. അവര്‍ ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ പറഞ്ഞ തിലാവത്തിന്‍റെ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുന്നില്ല. 

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഒറ്റ പ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രകാരമുള്ള പ്രാര്‍ത്ഥനാ രീതിയും ജീവിത രീതി യുമാണ് പിന്‍പറ്റേണ്ടത്. 2: 2-5; 9: 71-72; 20: 14 വിശദീകരണം നോക്കുക.