( അല്‍ മുഅ്മിനൂന്‍ ) 23 : 20

وَشَجَرَةً تَخْرُجُ مِنْ طُورِ سَيْنَاءَ تَنْبُتُ بِالدُّهْنِ وَصِبْغٍ لِلْآكِلِينَ

സീനാപര്‍വതത്തില്‍ നിന്ന് വളര്‍ന്നുവരുന്ന ആ വൃക്ഷവും, എണ്ണ വഹിച്ചുകൊ ണ്ടും തിന്നുന്നവര്‍ക്ക് രുചി പകര്‍ന്നുകൊണ്ടും അത് മുളച്ചുവരുന്നു. 

'സീനാപര്‍വതത്തില്‍ നിന്ന് വളര്‍ന്നുവരുന്ന വൃക്ഷം' കൊണ്ടുദ്ദേശിക്കുന്നത് ഒലീവ് വൃക്ഷമാണ്. അത് മുളച്ചുവരുമ്പോള്‍ തന്നെ അതില്‍ എണ്ണ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. അതിന്‍റെ കായ തിന്നുന്നവര്‍ക്ക് ഉപമയില്ലാത്ത പ്രത്യേക രുചി നല്‍കുന്നതുമാണ്. 6: 141; 13: 4; 24: 35; 95: 1-3 വിശദീകരണം നോക്കുക.