( അല്‍ മുഅ്മിനൂന്‍ ) 23 : 24

فَقَالَ الْمَلَأُ الَّذِينَ كَفَرُوا مِنْ قَوْمِهِ مَا هَٰذَا إِلَّا بَشَرٌ مِثْلُكُمْ يُرِيدُ أَنْ يَتَفَضَّلَ عَلَيْكُمْ وَلَوْ شَاءَ اللَّهُ لَأَنْزَلَ مَلَائِكَةً مَا سَمِعْنَا بِهَٰذَا فِي آبَائِنَا الْأَوَّلِينَ

അപ്പോള്‍ അവന്‍റെ ജനതയിലെ കാഫിറുകളായ പ്രമാണിമാര്‍ പറഞ്ഞു: ഇത് നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ അല്ല; നിങ്ങള്‍ക്കുമീതെ ശ്രേഷ്ഠ നാകാനാണ് ഇവന്‍ ഉദ്ദേശിക്കുന്നത്, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മല ക്കുകളെത്തന്നെ ഇറക്കുമായിരുന്നു, പൂര്‍വ്വപിതാക്കളുടെ കാലത്തൊന്നും നാം ഇങ്ങനെയൊന്ന് കേട്ടിട്ടേയില്ല.

എക്കാലത്തും കാഫിറുകളായവര്‍ പ്രതീക്ഷിച്ചിരുന്നത് പ്രവാചകന്മാരായി നിയോ ഗിക്കപ്പെടുന്നത് മനുഷ്യപ്രകൃതിയില്ലാത്ത മലക്കുകളെയായിരിക്കണം എന്നായിരുന്നു. ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് അല്ലാഹു തൃപ്തിപ്പെട്ട ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഏകസംഘമാണ് വിശ്വാസികളുടേതെന്നും ആ സംഘത്തില്‍ പെ ടാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ ഇതര സംഘടനകളെല്ലാം തന്നെ മുശ്രിക്കുകളും കാഫിറുകളും പിശാചിന്‍റെ സംഘത്തില്‍ പെട്ടവരുമാണ് എന്നും, വിശ്വാസി കള്‍ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ഉദ്ധരിച്ച് ഫുജ്ജാറുകളോട് പറയുകയാണെങ്കില്‍ അവര്‍ ക്ക് പറയാനുള്ളതും 'ഇത് ഒരു പുതിയ വാദമാണ്, ഇതിനുമുമ്പ് ആരും ഇങ്ങനെ പറയു ന്നത് ഞങ്ങള്‍ കേട്ടിട്ടില്ല' എന്നാണ്. 6: 9-10; 16: 24-25; 17: 94-95 വിശദീകരണം നോക്കുക.