( അല്‍ മുഅ്മിനൂന്‍ ) 23 : 27

فَأَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ ۙ فَاسْلُكْ فِيهَا مِنْ كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَنْ سَبَقَ عَلَيْهِ الْقَوْلُ مِنْهُمْ ۖ وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا ۖ إِنَّهُمْ مُغْرَقُونَ

അപ്പോള്‍ നാം അവനിലേക്ക് ദിവ്യസന്ദേശം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദ്ദേശത്തിലും നീയൊരു കപ്പല്‍ നിര്‍മിച്ചുകൊള്ളുക; അങ്ങനെ ന മ്മുടെ കല്‍പന വരികയും അടുപ്പില്‍ നിന്ന് ഉറവ് പൊട്ടുകയും ചെയ്താല്‍ എ ല്ലാ ജീവജാലങ്ങളില്‍ നിന്നും രണ്ട് ഇണകളെയും നിന്‍റെ കുടുംബത്തെയും- അവരില്‍ നിന്നുള്ള ആരുടെ കാര്യത്തിലാണോ വചനം മുന്‍കടന്നത് അവനൊ ഴികെ അതില്‍ കയറ്റുക, അക്രമികളായവരുടെ കാര്യത്തില്‍ നീ എന്നോട് സം സാരിച്ചുപോകരുത്; നിശ്ചയം, അവര്‍ മുക്കിക്കൊല്ലപ്പെടേണ്ടവരാകുന്നു.

ജീവജാലങ്ങളില്‍ നിന്നും രണ്ട് ജോടി ഇണകളെയും വിശ്വാസികളായ നൂഹിന്‍റെ കുടുംബത്തില്‍ പെട്ടവരെയും (ഒരു മകനും ഭാര്യയും ഒഴിച്ച്) കപ്പലില്‍ കയറ്റാനാണ് സൂ ക്തത്തില്‍ കല്‍പിക്കുന്നത്. പ്രവാചകന്മാരുടെ കുടുംബം എന്ന് പറയുന്നതില്‍ എല്ലാ വി ശ്വാസികളും ഉള്‍പ്പെടുന്നതാണ്. 11: 37-40, 45-47 വിശദീകരണം നോക്കുക.