قَالَ رَبِّ انْصُرْنِي بِمَا كَذَّبُونِ
അവന് പ്രാര്ത്ഥിച്ചു: എന്റെ നാഥാ! ഇവര് എന്നെ തള്ളിപ്പറഞ്ഞതുകൊണ്ട് നീ എന്നെ സഹായിച്ചാലും.
പ്രവാചകന്മാര് തന്നിഷ്ടപ്രകാരം പ്രാര്ത്ഥിക്കുകയില്ല. മറിച്ച്, ത്രികാലജ്ഞാനി യായ അല്ലാഹുവിന്റെ നിര്ദേശാനുസരണം മാത്രമാണ് പ്രാര്ത്ഥിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുക. എന്റെ നാഥാ! എന്റെ ഈ ജനത എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അ പ്പോള് എന്റേയും അവരുടെയുമിടയില് നീ ഒരു തീരുമാനം കല്പിച്ചാലും, എന്നെയും എന്നോടൊപ്പമുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തിയാലും എന്ന് പ്രവാചകന് നൂഹ് പ്രാര്ത്ഥിച്ചതായി 26: 117-118 ല് പറഞ്ഞിട്ടുണ്ട്. നൂഹിനെക്കുറിച്ച് ജിന്ന് ബാധിച്ചവനും ബുദ്ധിഭ്രംശം സംഭവിച്ചവനുമാണെന്ന് അവന്റെ ജനത ആരോപിച്ചതായി 54: 9 ലും; അ പ്പോള് അവന് തന്റെ നാഥനെ വിളിച്ച്: നിശ്ചയം ഞാന് അതിജയിക്കപ്പെട്ടിരിക്കുന്നു, അ പ്പോള് നീ എന്നെ സഹായിച്ചാലും എന്ന് പ്രാര്ത്ഥിച്ചതായി 54: 10 ലും പറഞ്ഞിട്ടുണ്ട്. 11: 36-37; 21: 76-77; 71: 26-28 വിശദീകരണം നോക്കുക.