( അല്‍ മുഅ്മിനൂന്‍ ) 23 : 33

وَقَالَ الْمَلَأُ مِنْ قَوْمِهِ الَّذِينَ كَفَرُوا وَكَذَّبُوا بِلِقَاءِ الْآخِرَةِ وَأَتْرَفْنَاهُمْ فِي الْحَيَاةِ الدُّنْيَا مَا هَٰذَا إِلَّا بَشَرٌ مِثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ

അവന്‍റെ ജനതയില്‍ നിന്നുള്ള കാഫിറുകളും പരലോകത്തെ കണ്ടുമുട്ടുന്നതി നെ തള്ളിപ്പറയുന്നവരും ഐഹിക ജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ ന ല്‍കിയവരുമായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള, നിങ്ങള്‍ തിന്നുന്നത് തിന്നുകയും നിങ്ങള്‍ കുടിക്കുന്നത് കുടിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനല്ലാതെ മറ്റൊന്നുമല്ല.

എക്കാലത്തും അതാത് ജനതയിലെ പരലോകത്തില്‍ വിശ്വാസമില്ലാത്ത സുഖലോലുപന്മാരായ കാഫിറുകളാണ് സത്യത്തെ തള്ളിപ്പറയുന്നതില്‍ മുന്‍പന്തിയിലുണ്ടായിട്ടു ള്ളത്. ഇന്നും അദ്ദിക്റിനെ തള്ളിപ്പറയുകയും മൂടിവെക്കുകയും ചെയ്യുന്നത് കപടവിശ്വാ സികളും അവരെ പിന്‍പറ്റുന്ന കാഫിറുകളുമാണ്. പിശാചിനെ സഹായിച്ചുകൊണ്ടിരിക്കുന്ന അവരെ ഈസാ രണ്ടാമത് വരുമ്പോള്‍ ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വ രുത്തുന്നതാണ്. 10: 7-8; 43: 23; 51: 52-53 വിശദീകരണം നോക്കുക.