( അല്‍ മുഅ്മിനൂന്‍ ) 23 : 53

فَتَقَطَّعُوا أَمْرَهُمْ بَيْنَهُمْ زُبُرًا ۖ كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ

എന്നാല്‍ അവര്‍ അവരോടുള്ള കല്‍പനകളെല്ലാം അവര്‍ക്കിടയില്‍ തുണ്ടം തു ണ്ടമായി മുറിച്ചുകളഞ്ഞു; എല്ലാ ഓരോ സംഘവും അവരുടെ പക്കലുള്ളതു കൊണ്ട് നിഗളിച്ച് ആഹ്ലാദിച്ചുകൊണ്ടിരിക്കുന്നവരാകുന്നു.

വിശ്വാസിയായ അല്ലാഹു ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് തൃ പ്തിപ്പെട്ട സംഘം 5: 56; 58: 22 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ അല്ലാഹുവിന്‍റെ സംഘം മാത്രമാണ്. സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികളുടെ ഏകസംഘ മാണത്. ഇന്ന് അദ്ദിക്റിനെ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ചിരിക്കുന്നവര്‍ മാത്രമേ ആ സംഘത്തില്‍ ഉള്‍പെടുകയുള്ളൂ. അവര്‍ മാത്രമാണ് 3: 19, 85 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ ദീനിനെ അംഗീകരിച്ചവര്‍. ഫുജജാറുകളിലെ വിവിധ സംഘടനക്കാ രും കാഫിറായ, 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരും 7: 37 പ്രകാരം മരണപ്പെടുമ്പോള്‍ കാഫിറാണെന്ന് ആത്മാവിനെതിരെ സാക്ഷ്യം വഹിച്ചുകൊണ്ട് കാ ഫിറായ പിശാചിന്‍റെ വീടായ നരകക്കുണ്ഠാരത്തിലേക്ക് പോകേണ്ടവരുമാണ്. 15: 90-91 ല്‍ പറഞ്ഞ പ്രകാരം, ഇന്ന് അവര്‍ തന്നെയാണ് അല്ലാഹുവിന്‍റെ 'കല്‍പന'യായ ഗ്രന്ഥ ത്തെ തുണ്ടം തുണ്ടമായി മുറിച്ചുകളഞ്ഞവര്‍. എല്ലാഓരോ സംഘവും അവരുടെ പക്കലു ള്ളതുകൊണ്ട് നിഗളിച്ച് ആഹ്ലാദിച്ചുകൊണ്ടിരിക്കുന്നവരാണ് എന്ന് അവസാനിക്കുന്ന മ റ്റൊരു സൂക്തം 30: 32 ആണ്. യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്ര്‍ മൊത്തം മനുഷ്യരെ ഒ രു ജാതി (മനുഷ്യജാതി), ഒരു മതം (സര്‍വ്വസ്രഷ്ടാവിന് സര്‍വസ്വം സമര്‍പ്പിച്ചുകൊണ്ടു ള്ള ജീവിതരീതി), ഒരു ദൈവം (സര്‍വാധിപനായ പ്രപഞ്ചനാഥന്‍) എന്നുതന്നെയാണ് ഉണര്‍ത്തുന്നത്. 3: 7-10 ല്‍ വിവരിച്ച പ്രകാരം ഫാജിറുകളും കാഫിറുകളുമായി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ മിഥ്യാധാരണ അവര്‍ ജനിച്ചതുതന്നെ വിശ്വാസികളായിക്കൊണ്ടാണ് എന്നാണ്. പ്രപഞ്ചനാഥന്‍ എല്ലാ മനുഷ്യരുടെയും ഉടമയും രാ ജാവും ഇലാഹുമാണെന്ന് 114: 1-3 ലൂടെ അവര്‍ പറയുന്നുണ്ടെങ്കിലും മനസ്സാ അവര്‍ അ ത് അംഗീകരിക്കാത്തവരാണ്. 4: 150 -151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ ഗ്രന്ഥം കിട്ടാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജനവിഭാഗങ്ങളെയാണ് കാഫിറുക ളും നരകത്തിലേക്കുള്ളവരുമായി സ്വയം തീരുമാനിച്ച് വെച്ചിട്ടുള്ളത്. അങ്ങനെത്തന്നെയാണ് അവരുടെ മതപഠനശാലകളില്‍ അവര്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഈ ജീര്‍ണി ച്ച കെട്ടജനത ഇത്രത്തോളം അധഃപതിക്കാന്‍ കാരണം ആത്മാവിന്‍റെ ഭക്ഷണവും വസ് ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥമാണ് വ്യക്തവും സ്പഷ്ടവും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടതും ഹൃദയം കൊണ്ട് മനസിലാക്കാന്‍ വളരെ എളുപ്പമാക്കിയിട്ടുള്ള തും എന്ന് 36: 69; 54: 17; 56: 77-79 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളതൊന്നും കാ ണാത്തവണ്ണം ഗ്രന്ഥത്തിന്‍റെ ശരീരവും ജീവനായ അര്‍ത്ഥവും മാത്രം പരിഗണിച്ച് 3: 10 ല്‍ പറഞ്ഞതുപോലെ "ഞങ്ങള്‍ ഗ്രന്ഥം പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ്, പിന്നെ ഞങ്ങളെക്കാള്‍ ഉത്തമന്മാര്‍ ആരുണ്ട്" എന്ന് അഹങ്കരിക്കുന്ന നരകത്തിന്‍റെ വിറകുകളാ യ കാഫിറുകളായതുകൊണ്ടാണ്. 11: 17; 25: 27-34; 40: 4-5 വിശദീകരണം നോക്കുക.