( അല്‍ മുഅ്മിനൂന്‍ ) 23 : 54

فَذَرْهُمْ فِي غَمْرَتِهِمْ حَتَّىٰ حِينٍ

അപ്പോള്‍ അവരെ ലഹരിപിടിച്ച അവസ്ഥയില്‍ കുറച്ചുകാലം വിഹരിക്കാന്‍ വിട്ടേക്കുക.

അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് കാക്കകാരണവന്മാരുടെ കാല്‍പാടുകള്‍ അന്ധമായി പിന്‍പറ്റുന്ന പിശാചിന്‍റെ സംഘത്തില്‍ പെട്ടവരെക്കുറിച്ച് 37: 69-70 ല്‍, നിശ്ചയം അവര്‍ അവരുടെ പൂര്‍വ്വപിതാക്കളെ വഴിപിഴച്ചവരായിട്ടാണ് കണ്ടെത്തിയത്, അങ്ങനെ അവര്‍ അവരുടെ കാല്‍പാടുകളിലൂടെ ഉന്‍മത്തരായി കുതിച്ച് പായുന്നവരാകുന്നു എന്ന് പറഞ്ഞി ട്ടുണ്ട്. 2: 170-171; 15: 72; 21: 97; 43: 23- 25 വിശദീകരണം നോക്കുക.